വി.എസ് അച്യുതാനന്ദന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

ന്യൂഡല്‍ഹി: പാമോലിന്‍ കേസില്‍ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. കേസുമായി ബന്ധപ്പെട്ട രണ്ടു സുപ്രധാന രേഖകള്‍ കൂടി ഹാജരാക്കാന്‍ രണ്ടാഴ്ച സമയം വി.എസ് ആവശ്യപ്പെട്ടപ്പോഴാണ് കോടതി വിമര്‍ശിച്ചത്.
കേസ് അനന്തമായി നീട്ടിക്കൊണ്ടുപോയി രാഷ്ട്രീയലാഭത്തിനുവേണ്ടി ഉപയോഗിക്കുന്നുവെന്നാണ് കോടതി പറഞ്ഞത്. കാലതാമസം വരുത്താന്‍ മനപ്പൂര്‍വം കേസ് നീട്ടിക്കൊണ്ടുപോകുകയാണ്. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനാണ് വി.എസ് ശ്രമിക്കുന്നത്. കോടതിയുടെ വിലപ്പെട്ട സമയമാണ് നഷ്ടപ്പെടുന്നത്. ഇനിയും ഇത് തുടര്‍ന്നാല്‍ നടപടി സ്വീകരിക്കേണ്ടിവരുമെന്നും കോടതി പറഞ്ഞു.
പാമോലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഈ പരാമര്‍ശം. പാമോലിന്‍ കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതായി ആരോപിച്ചാണ് സുപ്രീംകോടതിയിലെ വി.എസ്സിന്റെ ഹര്‍ജി. എന്നാല്‍ പരാതിക്കാരന് പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്ന ആഗ്രഹമില്ലെന്നും കോടതി പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *