വി എസിനെ ഒഴിവാക്കാൻ ശ്രമം; തീരുമാനം ഉച്ചയ്ക്ക് പി ബി ക്ക് ശേഷം

ആലപ്പുഴ: പാര്‍ട്ടിയുമായുള്ള സംഘര്‍ഷം പൊട്ടിത്തെറിയിലെത്തിയ സാഹചര്യത്തില്‍ വി.എസ്. അച്യുതാനന്ദനെ സംസ്ഥാന സമിതിയില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമം സജീവം. വി.എസിനോട് യാതൊരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് കേന്ദ്ര നേതൃത്വത്തോട് സംസ്ഥാന നേതാക്കള്‍ ആവശ്യപ്പെട്ടതെന്ന് അറിയുന്നു.അതേ സമയം തന്നെ പിന്തുണയ്ക്കുന്ന പഴയകാല നേതാക്കളുമായി വി.എസ്. ആശയവിനിമയം നടത്തുന്നുണ്ട്. മുഖ്യമന്ത്രിയായിരിക്കെ ഐടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി. മാത്യു കന്റോണ്‍മെന്റ് ഹൗസിലെത്തി അദ്ദേഹവുമായി സംസാരിച്ചു.ഇന്ന് ഉച്ചയ്ക്കുചേരുന്ന അവെയ്‌ലബിള്‍ പിബി തീരുമാനത്തിനുശേഷം വി.എസ്. തന്റെ അന്തിമ തീരുമാനം അറിയിച്ചേക്കും. അതുവരെ മാധ്യമങ്ങളുമായി സംസാരിക്കില്ലെന്നാണ് നിലപാട്. കന്റോണ്‍മെന്റ് ഹൗസിലേക്ക് ആരെയും കടത്തിവിടുന്നുമില്ല.

Add a Comment

Your email address will not be published. Required fields are marked *