വി എസിനെതിരെ ദേശാഭിമാനി

തിരുവനനതപുരം ; മുതിര്‍ന്ന നേതാവായ വി എസ അച്യുതാനന്ദനെതിരെ പാര്‍ട്ടി പത്രത്തില്‍ ലേഖനം . വി.എസിന്‍റെ ബദല്‍രേഖ സംഘടനാപരമായും രാഷ്ട്രീയമായും മറുകണ്ടം ചാടലാണെന്നാണ് പ്രധാന വിമര്‍ശനം. ബദല്‍രേഖയുടെ അടിസ്ഥാനത്തില്‍ ടി.പി കേസില്‍ നിയമപരമായ തുടര്‍നടപടികള്‍ വേണമെന്ന് ആവശ്യപ്പെടുന്ന രാഷ്ട്രീയപ്രമേയം കെ.പി.സി.സിയില്‍ അവതരിപ്പിച്ചത് ഇതിന്‍റെ തെളിവാണെന്നും ലേഖനം ആരോപിക്കുന്നു.

ദേശാഭിമാനിയുടെ രാഷ്ട്രീയകാര്യ ലേഖകനായ ആര്‍.എസ്.ബാബു അടിതെറ്റിയ ആകാശകോട്ടകള്‍ എന്ന പേരിലാണ് ലേഖനം എഴുതിയിരിക്കുന്നത്. സി.പി.എം സംസ്ഥാന സമ്മേളന പ്രതിനിധിയായിരുന്ന ആര്‍.എസ്.ബാബു പൊതുചര്‍ച്ചയില്‍ പങ്കെടുത്ത് വി.എസ്. അച്യുതാനന്ദനെ അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംസ്ഥാന കമ്മിറ്റിയില്‍ സീറ്റ് ഒഴിചിട്ടത് വി എസിന് വേണ്ടിയെന്നു പറയാന്‍ ആകില്ലെന്ന് കഴിഞ്ഞ ദിവസം കോടിയേരി വ്യക്തമാക്കിയിരുന്നു . വി എസിന്റെ നിലപാടുകളും പിടിവാശികളും പാര്‍ട്ടിക്കുള്ളില്‍ ധാരാളം എതിര്‍പ്പുകള്‍ ഉണ്ടാക്കിയിട്ടുണ്ട് ഇതിന്റെ തുറന്നു കാണിക്കല്‍ കൂടിയാണ് ദേശാഭിമാനിയിലെ ലേഖനം .

Add a Comment

Your email address will not be published. Required fields are marked *