വിശാഖപട്ടണത്ത് പടക്കശാലയില്‍ സ്ഫോടനം : അഞ്ചു മരണം

ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണം ജില്ലയിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ച് പേർ മരിച്ചു. അഞ്ചിലധികം പേർക്ക് അപകടത്തിൽ പരിക്കേറ്റു. വിശാഖപട്ടണത്തിന് നൂറ് കിലോമീറ്റ‍ർ അകലെയുള്ള ഗോകുൽപാട് ഗ്രാമത്തിലെ പടക്കശാലയിലാണ്പൊട്ടിത്തെറിയുണ്ടായത്. അപകട സമയത്ത് പത്തോളം പേർ ഗോഡൗണിൽ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്. ഫയർഫോഴ്സ് യൂണിറ്റുകളും പൊലീസും രക്ഷാപ്രവർത്തനം തുടരുകയാണ്.അപകടം ഉണ്ടാകാനുള്ള കാരണം വ്യക്തമായിട്ടില്ല.

 

Add a Comment

Your email address will not be published. Required fields are marked *