വിശദീകരണം വേണമെന്ന് ശിവസേന

മുംബൈ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ നികുതി നിര്‍ത്തലാക്കിയ സംഭവത്തില്‍ ശിവസേന സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരിപ്പിച്ചതിന് പിറ്റേ ദിവസമാണ് സഖ്യകക്ഷിയായ ശിവസേന രംഗതെത്തിയത്. മുംബൈക്ക് കൂടുതല്‍ ഫണ്ട് അനുവദിക്കണം എന്നും സേന ആവശ്യപ്പെട്ടു . നികുതി നിര്‍ത്തലാക്കുമ്പോള്‍ 26 ഓളം മുനിസിപ്പല്‍ കോര്പരെഷനുകള്‍ക്ക് വര്‍ഷത്തില്‍ 6,195 കോടിയുടെ നഷ്ടം ഉണ്ടാകുമെന്നും സേന . എന്നാല്‍ ഈ നഷ്ടം മൂല്യവര്‍ദ്ധിത നികുതിയുടെ മുകളില്‍ സര്‍ചാര്‍ജ് ചുമത്തി വസൂലാക്കാം എന്നാണു ധനമന്ത്രി പറയുന്നത് . എന്നാല്‍ ഇത് എങ്ങനെ പ്രാവര്‍ത്തികമാകും എന്ന് സര്‍ക്കാര്‍ വിശദീകരിക്കണം എന്ന് മുഖപത്രമായ സാമ്നയില്‍ സേന ആവശ്യപ്പെട്ടു .മുംബൈയിലെ മെട്രോ –3 റെയില്‍ പ്രോജക്ടിന് ധാരാളം തുക അനുവദിച്ചിരിക്കുന്നത് നല്ലത് തന്നെ എന്നാല്‍ മുംബൈയിലെ ജനങ്ങക്ക് ഉപകാരപ്രദമാകുന്ന മറ്റെന്തിലെങ്കിലും കൂടി ഇത് വിനിയോഗിക്കാംആയിരുന്നു എന്നും ശിവസേന ബജറ്റിനെ വിലയിരുത്തി .മില്‍ ജീവനക്കാര്‍ക്ക് വീടുകള്‍ നിര്‍മിക്കുക ,ചേരികള്‍ പുനരുദ്ധരിക്കുക , തീരദേശ റോഡുകള്‍ പുനര്‍ നിര്‍മിക്കുക തുടങ്ങിയവയാണ് സേന മുന്നോട്ടു വെക്കുന്ന ആശയങ്ങള്‍ .നിലവില്‍ ധനമന്ത്രി സുധീര്‍ മുഗന്ധിവാര്‍ അവതരിപ്പിച്ച ബജറ്റ് പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ കഠിന ശ്രമം നടത്തേണ്ടി വരുമെന്നും സേന പറയുന്നു .

Add a Comment

Your email address will not be published. Required fields are marked *