വിവാഹമോചനം: ലിസി എത്തി പ്രിയദര്‍ശന്‍ ഹാജരായില്ല

പ്രിയദര്‍ശന്റെയും ലിസിയുടെയും വിവാഹമോചന ഹര്‍ജിയില്‍ ചെന്നൈ കുടുംബകോടതി സെപ്റ്റംബര്‍ ഏഴിനു വിധി പറയും. പ്രിയദര്‍ശന്‍ എത്താത്തതിനെ തുടര്‍ന്നാണ് വിധി പറയുന്നതു മാറ്റി വെച്ചത്. ഇരുവരും ഒരുമിച്ച് ഹാജരാകുന്ന ദിവസം കോടതി ഇവര്‍ക്ക് നിയമപരമായി വിവാഹമോചനം അനുവദിക്കും.
<p>കോടതിയില്‍ എത്തിയ ലിസി മാധ്യമങ്ങളോടു സംസാരിച്ചു. പ്രിയന്റെ പുതിയ ചിത്രത്തിന് ലിസി ഭാവുകങ്ങളും നേര്‍ന്നു. 24 വര്‍ഷം ഒരുമിച്ച് ജീവിച്ച ഇവര്‍ പിരിയാന്‍ തീരുമാനിച്ചത് ഒരു വര്‍ഷം മുമ്പാണ്. എന്തുകൊണ്ടാണ് പിരിയുന്നതെന്ന് ഇരുകൂട്ടരും പറഞ്ഞിട്ടില്ല.

Add a Comment

Your email address will not be published. Required fields are marked *