വിവാദ സിനിമ ‘എം എസ് ജി’ പഞ്ചാബില്‍ നിരോധിച്ചു

ദില്ലി: എം എസ് ജി:മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്ന സിനിമ പഞ്ചാബ് സര്‍ക്കാര്‍ നിരോധിച്ചു. ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിംഗാണ് സിനിമയിലെ മുഖ്യകഥാപാത്രവും ചിത്രത്തിന്റെ സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. ‘ദേരാ സച്ചാ സൗദ’യുടെ തലവന്‍ അഭിനയിച്ച സിനിമ നേരത്തെ വിവാദമായിരുന്നു. ഇതിനെ തുടര്‍ന്ന് ചിത്രത്തിന് കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് ആദ്യം അനുമതി നിഷേധിച്ചിരുന്നു.

എന്നാല്‍ ഫിലിം സെന്‍സര്‍ ട്രിബ്യൂണല്‍ ചിത്രത്തിന് അനുമതി നല്‍കി. ഇതിനെ തുടര്‍ന്ന് ലീല സാംസണ്‍ ദേശീയ സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞിരുന്നു. ഒരു സെന്‍സര്‍ ബോര്‍ഡ് അംഗവും സ്ഥാനം ഒഴിഞ്ഞിരുന്നു. ചിത്രത്തിനെ തടയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയത്.

Add a Comment

Your email address will not be published. Required fields are marked *