വിവാദത്തില്‍ ഉഴലുന്ന ദേശീയ ഗെയിംസിന്
തിരുവനന്തപുരം :27 വര്‍ഷത്തിന് ശേഷം ദേശീയ ഗെയിംസിന് കേരളം ആഥിത്യമരുളുമ്പോള്‍ നടത്തിപ്പിലെ ക്രകമക്കേടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അതിന്റെ മുര്ദ്ധന്യാവസ്ഥയിലാണ്. ഗെയിംസ് നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ ബഹുമുഖ ആരോപണങ്ങളാണ് നാനാഭാഗത്ത് നിന്നും ഉയരുന്നത്. നടത്തിപ്പിലെ അപാകതകള്‍ ചൂണ്ടി കാണിച്ച് ഭരണപക്ഷ,പ്രതിപക്ഷ നേതാക്കള്് ഒരുപോലെ രംഗത്തെത്തിയതും സര്‍ക്കാരിന് ക്ഷീണമായി . സംഘാടകസമിതിയില്‍ നിന്ന് മുന്‍ കായിക മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ രാജിവെച്ചത് സര്‍ക്കാരിനേയും സംഘാടകസമിതിയേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ്. ഗെയിംസിന്റെ പേരില്‍ നടക്കുന്നത് വമ്പിച്ച ധൂര്‍ത്താണെന്നും സകല മാനദണ്ഡങ്ങളും മറികടന്നാണ് ഉപകരണങ്ങള്‍ വാങ്ങിക്കൂട്ടിയതെന്നും ഗണേഷ് ആരോപിച്ചു. ഗെയിംസിനുള്ള സാംസ്കാരിക പരിപാടികള്്് ഉദ്യോഗസ്ഥര്‍ ഏകപക്ഷീയമായാണ് തീരുമാനിച്ചെതെന്ന് ആരോപിച്ച് സംഘാടക സമിതിയില്് നിന്ന് പാലോട് രവി എംഎല്‍എയും രാജിവെച്ചത് സര്‍ക്കാരിന് തിരിച്ചടിയായിട്ടുണ്ട്. ഗെയിംസിന് മുന്നോടിയായുള്ള കൂട്ടയോട്ടത്തിന്റെ നടത്തിപ്പ് പ്രമുഖ മലയാളം പത്രത്തിന്റെ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനെ ഏല്‍പ്പിച്ചത് വലിയ വിവാദത്തിനാണ് തിരികൊളുത്തിയിട്ടുള്ളത്. പരമാവധി ഒരു കോടി രൂപ കൊണ്ട് നടത്താവുന്ന കൂട്ടയോട്ടത്തിനു പത്തുകോടിയിലേറെ രൂപയാണ് അനുവദിച്ചത്. നടത്തിപ്പിന് നാലുകോടിയെ നല്‍കിയിട്ടുള്ളൂവെന്ന് കായികമന്ത്രി തിരുവനഞ്ചൂര്‍ രാധാകൃഷ്ണന് ആവര്‍ത്തിച്ച് വിശദീകരിക്കുന്നുണ്ടെങ്കിലും, ആ വാക്കുകള്‍ ആരും ഗൗനിക്കുന്ന മട്ടില്ല.
സര്‍ക്കാര്‍ സംവിധാനങ്ങളോ ജനകീയ സംവിധാനങ്ങളോ ഉപയോഗിക്കാമായിരുന്ന കൂട്ടയോട്ടത്തിന് എന്തുകൊണ്ട് അത്തരത്തിലുള്ള സംവിധാനങ്ങളെ ആശ്രശയിച്ചില്ല എന്ന ചോദ്യത്തിനും ആര്‍ക്കും തൃപ്തികരമായ മറുപടിയുമില്ല. കൂടാതെ ഗെയിംസ് നടത്തിപ്പിനായി മൂന്നൂറിലധികം പേര്‍ക്ക് നിയമനം നല്കിയതിനെയിരേയും ഗുരുഗതര ആരോപണങ്ങളാണ് ഉയരുന്നത്. യാതൊരു യോഗ്യതയും മാനദണ്ഡവും നോക്കാതെ 10,000 രൂപ മുതല്‍ 30,000 രൂപ വരെ പ്രതിമാസ വേതനത്തിലാണ് ഈ താല്‍ക്കാലിക നിയമനങ്ങള്‍ നടത്തിയിരിക്കുന്നത്. മത്സരവേദികള്് ഒരുക്കുന്ന കാര്യത്തിലും വന്് വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. പ്രധാനവേദിയായ കാര്യവട്ടം ഗ്രീന്‍് ഷെയ്ഡ് സ്റ്റേഡിയത്തിന്റെ പണി പോലും ഈ അവസാന ഘട്ടത്തിലും പൂര്‍ത്തിയായിട്ടില്ല. ഈ മാസം 15 ന് മുമ്പ് നിര്‍മ്മാണ പ്രവര്ത്തനങ്ങള്് പൂര്‍ത്തിയാക്കി സ്റ്റേഡിയത്തില്‍ ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്നായിരുന്നു സര്‍ക്കാര്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് നല്‍കിയിരുന്ന ഉറപ്പ്. അതേസമയം സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കും മറ്റും നിര്‍മ്മിക്കാനുപയോഗിച്ച സാധനങ്ങള്‍ കാലാവധി കഴിഞ്ഞവയാണെന്ന ആക്ഷേപവും ശക്തമാണ്. മറ്റു ജില്ലകളിലെ വേദികളുടെ നിര്‍മ്മാണ പുരോഗതിയുടെ അവസ്ഥയും വിഭിന്നമല്ല. ക്രകമക്കേടുകള്ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കേണ്ട മുഖ്യമന്ത്രന്തിയാവട്ടെ ഇത്തരം ആരോപണങ്ങള്‍് ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുമെന്നാണ് പ്രതികരിച്ചത്. 2010ലെ ഡല്്ഹി കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഭീകര അഴിമതിക്കഥകള്‍ നമ്മുക്ക് മുന്നില്് നില്‍ക്കെ അത്തരം കാര്യങ്ങള്‍് ദേശീയ ഗെയിംസില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള സൂക്ഷമത സംസ്ഥാന സര്‍ക്കാര്‍ കാണിക്കേണ്ടതായിരുന്നു. എന്തൊക്കെയായലും ഈ അവസാന നിമിഷത്തിലെങ്കിലും നടത്തിപ്പിന് സുതാര്യത വരുത്താന്‍ ഭരണപക്ഷവും സര്‍ക്കാരിന് പിന്തുണ നല്കാന്് പ്രതിപക്ഷവും തയ്യാറാകണം. അല്ലാത്തപക്ഷം ദൈവത്തിന്റെ സ്വന്തം നാട് അഴിമതിയുടെ നാടായി് മാനം കെടുകയാവും ഉണ്ടാവുക.