വിവാദങ്ങളുടെ ചുഴിയില്‍ പാക് ക്രിക്കറ്റ് ടീം

മെല്‍ബണ്‍ : ഒന്നിന് പുറകെ ഒന്നായി വിവാദങ്ങള്‍ക് നടുവിലാണ് പാക്ക് ക്രിക്കറ്റ് ടീം . ലോകകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളും തോല്‍ക്കുകയും പാക്കിസ്ഥാന്റെ മുഖ്യ സെലക്‌ടറും മുന്‍ താരവുമായ മൊയിന്‍ ഖാന്‍ ഓസ്‌ട്രേലിയയിലെ ഒരു കാസിനോയില്‍ സന്ദര്‍ശനം നടത്തുകയും ലോകകപ്പ് കളികളില്‍ ടീമിലെ അച്ചടക്കം ഇല്ലായ്മയും എല്ലാം നാണക്കേടിന്റെ കുഴിയില്‍ അകപ്പെടുതിയിരിക്കുകയാണ് ടീമിനെ . മൊയിന്‍ ഖാന്‍ ഓസ്‌ട്രേലിയയിലെ ഒരു കാസിനോയില്‍ സന്ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആകെ ചൂട് പിടിച്ചിരിക്കുകയാണ് അന്തരീക്ഷം . വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തിന്‌ മുന്‍പായിരുന്നു മൊയിന്‍ ഖാന്റെ കാസിനോ സന്ദര്‍ശനം.

കാസിനോയിലുണ്‌ടായിരുന്ന പാക്കിസ്ഥാന്‍ ദമ്പതികളാണ്‌ ദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്തിയത്‌. മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനോട്‌ പാക്കിസ്ഥാന്‍ ദയനീയമായി തോല്‍ക്കുക കൂടി ചെയ്‌തതോടെ ചിത്രം വന്‍ വിവാദമായിരിക്കുകയാണ്‌.
വിവാദങ്ങള്‍ക്ക്‌ പിന്നാലെ മൊയിന്‍ ഖാനോട്‌ പാക്കിസ്ഥാന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ (പിസിബി) വിശദീകരണം തേടിയെന്നും അന്വേഷണം ആരംഭിച്ചുവെന്നും റിപ്പോര്‍ട്ടുണ്‌ട്‌. ലോകകപ്പിന്‌ തൊട്ടുമുന്‍പ്‌ ടീമില്‍ അച്ചടക്ക ലംഘനം നടത്തിയ എട്ട്‌ താരങ്ങള്‍ക്ക്‌ പാക്ക്‌ ബോര്‍ഡ്‌ പിഴശിക്ഷ നല്‌കിയിരുന്നു. മുതിര്‍ന്ന താരങ്ങളുടെ മോശം പെരുമാറ്റത്തെ തുടര്‍ന്ന്‌ ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന്‌ ശേഷം പാക്ക്‌ ഫീല്‍ഡിംഗ്‌ കോച്ച്‌ രാജിക്കൊരുങ്ങിയതും വാര്‍ത്തയായിരുന്നു. ബോര്‍ഡ്‌ ഇടപെട്ടാണ്‌ പിന്നീട്‌ പ്രശ്‌നം പരിഹരിച്ചത്‌. അതിന്‌ പിന്നാലെയാണ്‌ പുതിയ വിവാദം.

Add a Comment

Your email address will not be published. Required fields are marked *