വിവരാവകാശ നിയമം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം :വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകളിന്മേല്‍ യഥാസമയം മറുപടി നല്‍കാറുണ്ടെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്വ്യക്തമാക്കി. മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്കും യഥാസമയം മറുപടി നല്‍കിയിട്ടുണ്ട്. ജനസമ്പര്‍ക്ക പരിപാടിയില്‍ ലഭിച്ച പരാതികളുടെ തുടര്‍നടപടികള്‍ അതത് ജില്ലാ കളക്ടറേറ്റുകള്‍ വഴിയാണ് ചെയ്യുന്നത്. അതിനാല്‍ത്തന്നെ പരിഹാരം ലഭിച്ചതും ലഭിക്കാത്തതുമായ നിവേദനങ്ങളുടെ എണ്ണം സംബന്ധിച്ച കൃത്യമായ കണക്കുകള്‍ ബന്ധപ്പെട്ട ജില്ലാ കളക്ടറേറ്റുകളില്‍ നിന്നു മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ. ഇക്കാര്യം അപേക്ഷകരെ യഥാസമയം അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി..

Add a Comment

Your email address will not be published. Required fields are marked *