വിഴിഞ്ഞത്തിന് കബോട്ടാഷ് ഇളവ് പരിഗണിക്കും എന്ന് ഗഡ്കരി

ദില്ലി: വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് കബോട്ടാഷ് നിയമത്തില്‍ ഇളവ് പരിഗണിക്കാമെന്ന് കേന്ദ്ര ഷിപ്പിംഗ് – ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തിന്റെ ആവശ്യം പരിഗണിച്ച് വേണ്ട നടപടികളെടുക്കുമെന്ന്  ഗഡ്കരി തന്നെ സന്ദര്‍ശിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും മന്ത്രിമാരോടും വ്യക്തമാക്കി.

വിദേശകപ്പലുകളില്‍ വരുന്ന ചരക്ക് നേരിട്ട് തുറമുഖത്തെത്തിക്കുന്നതിന് വിലക്കേര്‍പ്പെടുത്തുന്ന നിയമമാണ് കബോട്ടാഷ്. കപ്പലുകളില്‍നിന്ന് ഇന്ത്യന്‍ പതാക വഹിച്ച ചെറു കപ്പലുകളിലൂടെ ചരക്കുകള്‍ ടെര്‍മിനലില്‍ എത്തിക്കണമെന്നാണ് നിയമം. കബോട്ടാഷ് നിയമത്തില്‍ ഇളവുലഭിക്കാത്ത സാഹചര്യത്തില്‍ വിഴിഞ്ഞം തുറമുഖത്തിനുള്ള ടെന്‍ഡറില്‍നിന്നു കമ്പനികള്‍ പിന്‍മാറിയിരുന്നു.

ടെന്‍ഡറില്‍നിന്ന് പിന്മാറിയ അദാനി ഗ്രൂപ്പ് കബോട്ടാഷിലെ ഇളവില്ലാത്തതാണ് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന വേണ്ടതു ചെയ്യാമെന്ന് മുഖ്യമന്ത്രി നേരിട്ട് ഉറപ്പു നല്‍കിയിരുന്നു. തുടര്‍ന്നാണ് വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ പെടുത്താന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഡല്‍ഹിയിലെത്തിയത്. ഇന്നു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നെങ്കിലും പ്രധാനമന്ത്രിയുടെ ഓഫീസ് സമയം നല്‍കാതിരുന്നതിനാല്‍ കൂടിക്കാഴ്ച നടന്നില്ല.

Add a Comment

Your email address will not be published. Required fields are marked *