വിഴിഞ്ഞത്തിനു കൊബോട്ടാഷ് നല്‍കുന്നകാര്യം പരിഗണിക്കുമെന്നു കേന്ദ്രം ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി

ദില്ലി ; വിഴിഞ്ഞം പദ്ധതിക്കു കബോട്ടാഷ്‌ നിയമത്തില്‍ ഇളവ്‌ നല്‍കുന്ന കാര്യം പരിഗണിക്കാമെന്നു കേന്ദ്ര സര്‍ക്കാര്‍ ഉറപ്പു നല്‍കിയെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി. ഇതു സംബന്ധിച്ചു പ്രധാനമന്ത്രിയുമായി ചര്‍ച്ചചെയ്യാമെന്നു കേന്ദ്രമന്ത്രി നിധിന്‍ ഗഡ്‌കരി അറിയിച്ചതായും ഉമ്മന്‍ ചാണ്‌ടി പറഞ്ഞു. നിഥിന്‍ ഗഡ്‌കരിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. കൂടിക്കാഴ്‌ചയില്‍ ഉമ്മന്‍ ചാണ്‌ടിക്കൊപ്പം മന്ത്രി കെ.ബാബുവും എംപിമാരായ ശശി തരൂര്‍, ആന്റോ ആന്റണി എന്നിവരും സംബന്ധിച്ചു.

 

 

Add a Comment

Your email address will not be published. Required fields are marked *