വിളനാശം : നിതിന്‍ ഗദ്കരി ആഗ്ര സന്ദര്ശിക്കും

ദില്ലി : അകാല മഴയില്‍ വ്യാപക കൃഷിനാശം സംഭവിച്ച ആഗ്രയില്‍ ഇന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗദ്കരി സന്ദര്‍ശനം നടത്തും .കേന്ദ്ര മന്ത്രി രാം കൃപാല്‍ യാദവും ബിജെപി നേതാവ് ലക്ഷിമാകാന്ത് വാജ്പെയിയും ഒപ്പം ഉണ്ടാകും . ആഗ്രക് ശേഷം അലിഗടും മീരട്ടും സംഘം സന്ദര്‍ശിക്കും . രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും കര്‍ഷകര്‍ കൃഷിനാശം മൂലം ആത്മഹത്യ ചെയ്തിരുന്നു . കര്‍ഷകരുടെ നിലവിലെ അവസ്ഥകള്‍ മനസിലാക്കി വിവിധ പദ്ധതികള്‍ രൂപികരിക്കുകയും അഷ്ടപരിഹാരം നിശ്ചയിക്കുകയും ചെയ്യും.

Add a Comment

Your email address will not be published. Required fields are marked *