മനപ്പൂര്വം് ഇടിച്ചു തകര്ക്കുകയായിരുന്നു എന്ന് സംശയം.

ലണ്ടന്‍ : തെക്കൻ ഫ്രാൻസിലെ ആൽപ്സ് പർവ്വതനിരകളിൽ കഴിഞ്ഞ ദിവസം ജര്‍മനിയുടെ ഒരു യാത്രാ വിമാനം തകര്‍ന്നു വീണ സംഭവത്തില്‍ ദുരൂഹതകള്‍ ഏറുന്നു . വിമാനത്തിനെ ബ്ലാക്ക് ബോക്സിലെ ശബ്ദ റെക്കോര്‍ഡിംഗ് പുറത്തുവിട്ടു .അപകടസമയത്ത് കൊ പൈലറ്റ് മാത്രമാണ് കോക്ക്പിറ്റിലുണ്ടായിരുന്നതെന്നും പൈലറ്റിനെ പുറത്താക്കി അയാള്‍ വാതിൽ അടക്കുകയായിരുന്നു എന്നും സംശയിക്കുന്നു.

കോക്ക്പിറ്റിന് പുറത്തേക്ക് പോയ പൈലറ്റുകളിൽ ഒരാൾ വിമാനം താഴേയ്ക്ക് കൂപ്പുകുത്തുന്നതിന് മുന്പ് തിരികെയെത്തിയില്ല. എന്തിനാണ് പൈലറ്റ് കോക്ക്പിറ്റ് വിട്ടതെന്നോ എന്തുകൊണ്ടാണ് അയാൾ തിരികെ കോക്ക്പിറ്റിൽ കയറാതിരുന്നതെന്നോ റെക്കോർഡിംഗുകളിൽ വ്യക്തമാക്കിയിട്ടില്ല. കോക്ക്പിറ്റിന് പുറത്തുള്ള വാതിലിൽ ഒരാൾ മുട്ടിവിളിച്ചപ്പോൾ അകത്ത് നിന്നും ഉത്തരമൊന്നുമുണ്ടായില്ല. അതിന് ശേഷം അയാൾ ശക്തമായി വാതിലിൽ തട്ടിയെങ്കിലും അതിനും മറുപടി ലഭിച്ചില്ലെന്ന് ശബ്ദശകലങ്ങളെ അടിസ്ഥാനമാക്കി  അന്വേഷണോദ്യോഗസ്ഥൻ വ്യക്തമാക്കി.

11,500 മീറ്റർ ഉയരത്തിലായിരുന്ന വിമാനം പെട്ടെന്ന് 2100മീറ്ററിലേക്ക് താഴുകയായിരുന്നു. ഈ സമയം അകത്തുണ്ടായിരുന്ന പൈലറ്റ് എന്തു കൊണ്ടാണ് പ്രതികരിക്കാത്തതെന്ന് വ്യക്തമല്ല. നല്ല കാലാവസ്ഥയിൽ സ‍ഞ്ചരിച്ചു കൊണ്ടിരുന്ന വിമാനത്തിൽനിന്ന് ഒരു തരത്തിലുള്ള അപകടസന്ദേശവും ലഭിച്ചിരുന്നില്ല എന്ന് എയര്‍ ട്രാഫിക്‌ കണ്ട്രോള്‍ പറയുന്നു. ശബ്ദശകലങ്ങൾ വിശദമായി പരിശോധിക്കുന്നതിനൊപ്പം രണ്ടാമത്തെ ബ്ലാക്ക് ബോക്സിന് വേണ്ടിയുള്ള തെരച്ചിലും നടന്നു കൊണ്ടിരിക്കുകയാണ്.

ജർമ്മൻ വിമാനക്കമ്പനിയായ ലുഫ്‌ത്താൻസയുടെ ഉടമസ്ഥതയിലുള്ള ബജറ്റ് എയർലൈനായ ജർമ്മൻവിംഗ്സിന്റെ എയർബസ് എ-320എന്ന വിമാനം മാർച്ച്24ന് രാവിലെ പ്രാദേശിക സമയം11മണിയോടെ (ഇന്ത്യൻസമയം ഉച്ചയ്ക്ക്3.50)ബാർസലോണെറ്റ് പട്ടണത്തിനുസമീപമുള്ള ഫ്രഞ്ച് ഗ്രാമത്തിലാണ് തകർന്നു വീണത്. സ്പെയിനിലെ ബാർസലോണയിൽനിന്ന് ജർമ്മനിയിലെ ദുസൽഡോർഫിലേക്ക് പോകുകയായിരുന്ന വിമാനത്തിലുണ്ടായിരുന്ന150പേരും മരിച്ചു.

Add a Comment

Your email address will not be published. Required fields are marked *