വിധി മേയ് രണ്ടിന്

ദില്ലി :  അപകീര്‍ത്തി കേസില്‍ ദില്ലി  മുഖ്യമന്ത്രി അരവിന്ദ്‌ കേജരിവാളും ഉപമുഖ്യമന്ത്രി മനീഷ്‌ സിസോദിയയും ഇന്ന്  കോടതിയില്‍ ഹാജരായി. കോടതിയില്‍ ഹാജരാകുന്നതില്‍ വീഴ്‌ചവരുത്തിയ കേജരിവാളിനെഇന്ന്  കോടതി വിമര്‍ശിച്ചിരുന്നു. കേജരിവാള്‍, മനീഷ്‌ സിസോദിയ, യോഗേന്ദ്ര യാദവ്‌ എന്നിവര്‍ ഇന്നുച്ചക്ക് രണ്ടിന്  മുമ്പ്‌ കോടതിയില്‍ ഹാജരാകണമെന്ന്‌ കോടതി നിര്‍ദേശിക്കുകയും ചെയ്‌തിരുന്നു.

അതേസമയം,കേസില്‍ മേയ്‌ രണ്‌ടിന്‌ വിധി പറയുമെന്നും വിചാരണ കോടതി അറിയിച്ചു. അഭിഭാഷകനായ സുരേന്ദര്‍ കുമാര്‍ ശര്‍മ നല്‍കിയ അപകീര്‍ത്തി കേസുമായി ബന്ധപ്പെട്ടാണു സംഭവം.2014ജൂണില്‍ കോടതിയില്‍ ഹാജരായ ഇവര്‍ ജാമ്യം നേടി പുറത്തിറങ്ങിയതാണ്‌.

Add a Comment

Your email address will not be published. Required fields are marked *