വിട്ടു വീഴ്ച ചെയ്യില്ലെന്ന് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വിവാദ വ്യവസായി നിസാമിനെതിരേ നടക്കുന്ന അന്വേഷണത്തില്‍ വിട്ടുവീഴ്‌ച ഇല്ലെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. നിസാമിനെതിരെ കാപ്പ ചുമത്തുന്നതിന്‌ താമസം നേരിടുന്നത്‌ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്‌ നേരിടുന്ന താമസം മൂലമാണെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ മാധ്യമ വിചാരണ ആവശ്യമില്ലെന്നും രമേശ്‌ കൂട്ടിച്ചേര്‍ത്തു.

 

Add a Comment

Your email address will not be published. Required fields are marked *