വിജയകരമായി പൂര്‍ത്തി യാക്കി
ചെന്നൈ: കഴിഞ്ഞ ദിവസം വിക്ഷേപിച്ച നാലാം ഗതിനിര്‍ണയ ഉപഗ്രഹം ഐആര്‍എന്‍എസ്എസ്1ഡിയുടെ രണ്ടാമത്തെ ഭ്രമണപഥ വികസനം വിജയകരമായി പൂര്‍ത്തിയാക്കി. ഇന്നലെ രാവിലെ 9.07ന് ആണു രണ്ടാ ഘട്ടം ഭ്രമണപഥ വികസനം നടന്നത്. അപ്പോജി മോട്ടോര്‍ 28.23 മിനിറ്റ് ജ്വലിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് 5.28ന് ആണ് ആദ്യഭ്രമണപഥ വികസനം നടന്നത്. ഇനിയും ഘട്ടം ഘട്ടമായി അപ്പോജി മോട്ടോര്‍ ജ്വലിപ്പിച്ചാണു ഉപഗ്രഹത്തെ ലക്ഷ്യമിട്ട ഭ്രമണപഥത്തിലെത്തിക്കുക. ശനിയാഴ്ചയാണു ശ്രീഹരിക്കോട്ടയില്‍ നിന്നു പിഎസ്എല്‍വി സി27 ഉപയോഗിച്ച് ഐആര്‍എന്‍എസ്എസ് 1ഡി വിക്ഷേപിച്ചത്. ഈ ഉപഗ്രഹം കൂടി നിര്‍ദിഷ്ട ഭ്രമണപഥത്തിലെത്തുന്നതോടെ ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ സംവിധാനം പ്രവര്‍ത്തനക്ഷമമാകും.