വിക്ടേഴ്സില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയുമായി അഭിമുഖം
വിക്ടേഴ്സ് ചാനലില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറി വിശ്വാസ് മേത്തയുമായുള്ള അഭിമുഖം സംപ്രേഷണം ചെയ്യുന്നു. സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രശസ്തരായ വ്യക്തികളുമായി കുട്ടികള്‍ സംവദിക്കുന്ന കുട്ടിചോദ്യം പരിപാടിയിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് 1.00 മണിക്ക് സംപ്രേഷണം ചെയ്യും. പുനഃസംപ്രേഷണം ചൊവ്വാഴ്ച വൈകുന്നേരം 4.30 ന്.