വിഎസിന്റെ ഹര്ജി് തള്ളി

കൊച്ചി: സോളാർ തട്ടിപ്പ്  കേസ്സ് അന്വേഷണം സിബിഐക്ക് കൈമാറണം  എന്ന പ്രതിപക്ഷ നേതാവ്  വി എസ്സ് അച്യുതാനന്ദന്‍റെ ഹര്‍ജി ഹൈക്കോടതി  തള്ളി . കേസിലെ പൊലീസ് അന്വേഷണം തൃപ്തികരമായതിനാല്‍ ഇപ്പോൾ സിബിഐ അന്വേഷണത്തിന് പ്രസക്തിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് എഎം ഷെഫീക് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെതാണ് ഉത്തരവ്.

സോളാർ തട്ടിപ്പു കേസിലെ നിലവിലെ അന്വേഷണ പുരോഗതി റിപ്പോർട്ട് പൊലീസ് ഇന്ന് കോടതിയില്‍ സമര്പ്പിച്ചു. നേരത്തെ കേസിലെ അന്വേഷണ പുരോഗതി വ്യക്തമാക്കാൻ ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു..

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട 35 കേസുകളിൽ മുപ്പത്തിരണ്ടിലും അന്വേഷണം പൂർത്തിയായെന്നും എറണാകുളം നോർത്ത്,സൗത്ത്,ഹോസ്ദുർഗ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത മൂന്ന് കേസുകള്‍ കോടതിക്ക് പുറത്ത് ഒത്തുതീർന്നുവെന്നും പൊലീസ് കോടതിയില്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കിയത്.

Add a Comment

Your email address will not be published. Required fields are marked *