വാറങ്കലിലെ ആക്രമണം ആസൂത്രിതം എന്ന് ആരോപണം

ഹൈദരാബാദ് : വാറങ്കലില്‍ ഉണ്ടായ ഏറ്റുമുട്ടല്‍ ആസൂത്രിതമെന്ന് കൊല്ലപ്പെട്ട വിഖാരുദ്ദീന്റെ പിതാവ് . സംഭവത്തിന്‌ പിന്നിലെ പോലീസുകാരെ അറസ്റ്റ് ചെയ്യണം എന്നും സിബിഐ അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ മൃതദേഹം ഏറ്റു വാങ്ങില്ലെന്നും അദ്ദേഹം പറഞ്ഞു . പോലിസ് മനപ്പൂര്‍വം ആക്രമണം സൃഷ്ടിച്ചു മകനെയും കൂട്ടുകാരെയും കൊന്നതാണ് എന്നും പത്തു ദിവസം മുന്‍പ് ജയിലില്‍ മകനെ സന്ദര്‍ശിച്ചപ്പോള്‍ കുഴപ്പങ്ങള്‍ ഒന്നും ഉള്ളതായി സൂചന നല്‍കിയിരുന്നില്ല എന്നും അയാള്‍ പറഞു . കേസ് വേഗം തീര്‍പ്പാക്കാന്‍ വാറങ്കല്‍ ജയിലില്‍ നിന്നും ഹൈദരാബാദ് ജയിലിലേക്ക് മാറ്റാന്‍ ആവശ്യപ്പെട്ടു ഇദ്ദേഹം കോടതിയെ സമീപിചിരിക്കുകയായിരുന്നു . നാല്ഗോണ്ട ജില്ലയിലെ ആക്രമണത്തില്‍ കഴിഞ്ഞ ദിവസം ഒരു പോലീസുകാരനും രണ്ടു സിമി പ്രവര്‍ത്തകരും കൊല്ലപ്പെട്ടതുമായി ബന്ധപ്പെടുത്തി കൈകഴുകുവാന്‍ ആണ് പോലിസ് ഇപ്പോള്‍ ശ്രമിക്കുനതെന്നും അദ്ദേഹം ഹൈദരാബാദില്‍ പറഞ്ഞു . എന്നാല്‍ പോലിസ് വാഹനത്തില്‍ കൊണ്ട് പോകാവേ രക്ഷപ്പെടാന്‍ പ്രതികള്‍ നടത്തിയ ശ്രമം നടത്തിയിരുന്നു എന്നും ഇത് ത്ടയുന്നതിനിടെ ആണ് അവര്‍ കൊല്ലപ്പെട്ടത് എന്നും പോലിസ് പറഞ്ഞു .

 

Add a Comment

Your email address will not be published. Required fields are marked *