വാരാണസിയില്‍ അഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ ബന്ധു വെടിയേറ്റ്‌ മരിച്ചു

ലക്നോ : കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്റെ ബന്ധു വാരാണസിയില്‍ വെടിയേറ്റു മരിച്ചു . പെട്രോള്‍ പമ്പ് ഉടമയായ അരവിന്ദ് സിംഗ് അയു കൊല്ലപ്പെട്ടത് . ഭാര്യയെ വിമാനത്താവളത്തില്‍ ഇറക്കി തിരിച്ചു വരികയായിരുന്ന അരവിന്ദിനെ മൂന്നംഗ സംഘം ബൈക്കില്‍ എത്തി കൊലപ്പെടുത്തുകയായിരുന്നു . കഴുത്തിനു വെടിയേറ്റ ഇയാള്‍ തല്‍ക്ഷണം മരിച്ചു . മുന്‍ വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്ന് പോലിസ് അറിയിച്ചു . അന്വേഷണം ഊര്‍ജിതമാക്കി .

Add a Comment

Your email address will not be published. Required fields are marked *