വാട്സ് ആപ്പില്‍ ബലാത്സംഗ വീഡിയോ : പ്രതിയെ സി ബി ഐ ചോദ്യം ചെയ്യും
ദില്ലി: വാട്സാപ്പില്‍ ബലാത്സംഗ വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റില്‍ ആയ ഓടീഷക്കാരനായ പ്രോപ്പെര്ടി ഡീലറെ ചോദ്യം ചെയ്യുന്നതിന് പ്രാദേശിക കോടതി സി ബി ഐ ക്ക് അനുവാദം നല്കി. ചീഫ് മെട്രോ പോലിട്ടന് മജിസ്ട്രേറ്റ് സഞ്ജയ് ഖനഗ്വാള് ആണ് പ്രതിയെ 7 ദിവസത്തെ സി ബി ഐ കസ്റ്റഡിയില്‍ വിട്ടത് . അറസ്റ്റിലായ സാഹുവിനെ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി വിട്ടു തരണം എന്ന് സി ബി ഐ കോടതിയോട് ആവശ്യപ്പെട്ടിരുന്നു . ഇപ്പോള്‍ പോലിസ് കസ്റ്റഡിയില്‍ കഴിയുന്ന ഇയാളെ ഇന്ന് മുതല്‍ ആണ് സി ബി ഐ കസ്റ്റഡിയില്‍ വിടുന്നത്