വാജ്പേയിയെ നെഹ്രുവിനോടുപമിച്ചത് മതേതരത്വതിനു നേരെയുള്ള വെല്ലുവിളി – പിണറായി

തിരുവനന്തപുരം 19 മാര്‍ച്ച് (ഹി സ): മുന്‍ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്പേയിയെ ജവഹര്‍ലാല്‍ നെഹ്‌റുവിനോട് ഉപമിച്ചത് രാജ്യത്തിന്റെ മതേതര അടിത്തറക്ക് നേരെയുള്ള വെല്ലു വിളിയെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനോട് സി പി ഐ എം സംസ്ഥാന സെക്രെട്ടറി പിണറായി വിജയന്‍ . നെഹ്രുവിന്റെ ദേശീയവാദം കലര്‍ന്ന വ്യക്തിത്വം ആണ് വാജ്പെയിയുടെതെന്ന സുധീരന്റെ വാക്കുകളാണ് പരാമര്‍ശത്തിനു ആധാരം . ഇന്ത്യന്‍ രാഷ്ട്രീയം പഠിക്കുന്ന ആര്‍ക്കും അധ്വാനിയിലോ വാജ്പെയിയിലോ നെഹ്രുവിന്റെ നിഴല്‍പോലും കാണാന്‍ അകില്ല എന്നിട്ടും ബിജെപി നേതാക്കളില്‍ നെഹ്രുവിനെ കണ്ട സുധീരന്‍ ബിജെപിയെ പ്രീണിപ്പിച്ചു വോട്ടു നേടാന്‍ നോക്കുകയാണെന്നും പിണറായി പറഞ്ഞു .

ശാലിനി

Add a Comment

Your email address will not be published. Required fields are marked *