വാക്ക് പാലിച്ചു കേജരിവാള്‍

ദില്ലി  ; അധികാരത്തില്‍ ഏറി പത്ത് നാള്‍ കഴിയുമ്പോഴേക്ക് ദില്ലിയിലെ വൈദ്യുതി നിരക്ക് അമ്പതു ശതമാനം കുറയ്ക്കും എന്ന കേജരിവാളിന്റെ വാക്കുകള്‍ യാഥാര്‍ത്യമായി . 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്കാണ് ഇളവ്. 400യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ മുഴുവന്‍ തുകയും നല്‍കണം. എല്ലാ വീടുകളിലും പ്രതിമാസം 20,000 ലീറ്റര്‍ വെള്ളം സൗജന്യം. വൈദ്യുതി , കുടിവെള്ള നിരക്കുകള്‍ കുറക്കും എന്നതായിരുന്നു ആം ആദ്മിയുടെ പ്രചരണ പത്രികയിലെ മുഖ്യ വാഗ്ദാനങ്ങള്‍ . കഴിഞ്ഞ വര്ഷം അധികാരത്തില്‍ ഏറിയപ്പോള്‍ കേജരിവാളും കുടിവെള്ള മാഫിയയും തമ്മില്‍ തെരുവ് യുദ്ധം വരെ നടന്നത് വാര്‍ത്തയായിരുന്നു . ദില്ലിയിലെ ഭീമമായ കുടിവെള്ള ക്ഷാമവും കുടിവെള്ള മാഫിയകളുടെ ചൂഷണവും ഭാരിച്ച വൈദ്യുതി ബില്ലുകളും എല്ലാം ജനങ്ങളുടെ മേല്‍ അടിചെല്‍പ്പിക്കുന്നത് തടയുമെന്ന് അന്നും കേജരിവാള്‍ വാഗ്ദാനം നല്‍കിയിരുന്നു .

 

Add a Comment

Your email address will not be published. Required fields are marked *