വര്‍ദ്ധിപ്പിച്ച പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കു ഏപ്രില്‍ ഒന്നുമുതല്‍
ദില്ലി:റെയില്‍വേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്കു വര്‍ധിപ്പിച്ചു. അഞ്ചു രൂപയില്‍നിന്നു പത്തുരൂപയായാണു നിരക്കു വര്‍ധിപ്പിച്ചത്. വര്‍ധന ഏപ്രില്‍ ഒന്നുമുതല്‍ നിലവില്‍ വരും. ഇതു സംബന്ധിച്ച ഉത്തരവ് റെയില്‍വേ മന്ത്രാലയം പുറത്തിറക്കി. എല്ലാ സോണല്‍ ഓഫീസുകളിലേക്കും ടിക്കറ്റ് നിരക്ക് വര്‍ധന സംബന്ധിച്ച നിര്‍ദേശം നല്കി.