വരവില്കവിഞ്ഞു സ്വത്ത് കേസില്‍ ജയലളിതയ്ക്ക് തിരിച്ചടി

ദില്ലി: വരവില്‍കവിഞ്ഞു സ്വത്ത് സമ്പാദിച്ച കേസ്സില്‍ തമിഴ്നാട്‌ മുന്‍ മുഖ്യമന്ത്രി ജയലളിതക്ക് തിരിച്ചടി. കേസില്‍  സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച തമിഴ്‌നാട് സര്‍ക്കാറിന്റെ നടപടി സുപ്രീം കോടതി ഇന്ന് റദ്ദാക്കി. ശിക്ഷാവിധിക്കെതിരെ ജയലളിത നല്‍കിയ അപ്പീലില്‍ കര്‍ണ്ണാടക ഹൈക്കോടതിക്ക് വിധി പറയാമെന്നും കോടതി ചൂണ്ടിക്കാട്ടി. പുതിയ വിചാരണ വേണമെന്ന ജയലളിതയുടെ ആവശ്യവും കോടതി തള്ളി. ജസ്റ്റിസ് ദീപക് മിശ്ര, ആര്‍.കെ. അഗര്‍വാള്‍, പി.സി. പാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജിയില്‍ വിധി പറഞ്ഞത്.

അനധികൃത സ്വത്തുസമ്പാദന കേസില്‍ ജയലളിത കര്‍ണാടക ഹൈകോടതിയില്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി ഭവാനി സിങ്ങിനെ നിയമിച്ച നടപടിയാണ് സുപ്രീംകോടകി റദ്ദാക്കിയത്. ജയലളിതയുടെ നിയന്ത്രണത്തിലാണ് ഭവാനി സിങ്ങെന്നാരോപിച്ച് ഡി.എം.കെ നേതാവ് കെ. അന്‍പഴകനാണ് സുപ്രീംകോടതിയെ സമീപിച്ചത്. അന്‍പഴകന്‍ വാദിച്ചത്.അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയെ ശിക്ഷിച്ച ബംഗളൂരുവിലെ വിചാരണകോടതിയുടെ നടപടിക്കെതിരായ ഹര്‍ജി ഇപ്പോള്‍ കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണ്.

 

Add a Comment

Your email address will not be published. Required fields are marked *