വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം

കല്‍പ്പറ്റ: വയനാട് വീണ്ടും മാവോയിസ്റ്റ് ആക്രമണം. തിരുനെല്ലിയിലെ കെടിഡിസി ടാമറിന്റ് ഹോട്ടല്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ആയിരുന്നു ആക്രമണം. ഹോട്ടലിന്റെ റിസപ്ഷനും കംപ്യൂട്ടറും തകര്‍ത്തു. അക്രമിസംഘത്തില്‍ ആറുപേരാണ് ഉണ്ടായിരുന്നത് എന്നാണ് വിവരം. ഇവരില്‍ രണ്ടുപേര്‍ സ്ത്രീകളായിരുന്നു. സ്ഥലത്ത് മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും അക്രമികള്‍ പതിച്ചു.അമേരിക്കന്‍ പ്രസിഡന്റ്‌ ബരാക് ഒബാമയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ളതാണ് പോസ്റ്ററുകള്‍.

Add a Comment

Your email address will not be published. Required fields are marked *