വമ്പന്മാരുടെ സംഭാവന വേണ്ട എന്ന് രാഷ്ട്രീയ പാര്ട്ടികള്‍

ദില്ലി: തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ബിസിനസ്‌ ഭീമന്മാരില്‍ നിന്ന് സംഭാവന സീകരിക്കില്ല എന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. രാഷ്ട്രീയപാര്‍ട്ടികളുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ദില്ലിയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ ഇങ്ങനെ ഒരു ഉറപ്പു നല്‍കിയത്. തെരഞ്ഞെടുപ്പ് കേസുകള്‍ പരിഗണിക്കാന്  അതിവേഗ കോടതികള്‍ ഉള്‍പ്പെടെയുളള 8 കാര്യങ്ങളില്‍ യോഗം തീരുമാനത്തില്‍ എത്തി .

 

രാജ്യത്തെ തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നതിനായി നിയമ കമ്മിഷന്‍ സമര്‍പ്പിച്ച നിര്‍ദേശങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിളിച്ചു ചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചര്‍ച്ച ചെയ്തത്. വ്യക്തികളില്‍ നിന്നോ സംഘടനകളില്‍ നിന്നോ ഭീമമായ തുക സംഭാവനയായി വാങ്ങരുത്, സ്ഥാനാര്‍ത്ഥികളുടെയും ഒപ്പം രാഷ്ട്രീയ പാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് ചെലവ് സുതാര്യമാക്കുക ഉള്‍പ്പെടെയുളള  കാര്യങ്ങളിലാണ് യോഗം തീരുമാനം എടുത്തത്‌.

നിയമ കമ്മിഷന്‍ നടത്തിയ ശുപാര്‍ശകളെകുറിച്ച് രാഷ്ട്രീയ പാര്‍ട്ടികളുടെ അഭോപ്രയങ്ങള്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ നിയമ മന്ത്രാലത്തിന് കൈയ്മാറും. യോഗത്തില്‍ ദാരണയില്‍ എത്താത്ത കാര്യങ്ങളില്‍ തുടര്‍ ചര്‍ച്ചകളുണ്ടാകും. ഇതിന്റെ അടിസ്ഥാനത്തില്‍ ജനപ്രാതിനിധ്യ നിയമത്തിലെ123ാം വകുപ്പില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തും.

 

Add a Comment

Your email address will not be published. Required fields are marked *