വന്‍ സുരക്ഷ സന്നാഹം

തിരുവനന്തപുരം : ആറ്റുകാല്‍പൊങ്കാലയ്‌ക്ക്‌ വന്‍ സുരക്ഷാ സജ്ജീകരണങ്ങളാണ്‌ പൊലീസ്‌ ഒരുക്കുന്നത്‌. സുരക്ഷയ്‌ക്കായി നഗരത്തില്‍ നാളെ 3050 പൊലീസുകാരെ വിനിയോഗിക്കും. ഇതി. 700 പേര്‍ വനിതാ പൊലീസുകരാണ്‌. 310 എസ്‌.ഐ,എ.എസ്‌.ഐമാരെയും സുരക്ഷയ്‌ക്കായി നിയമിക്കും. ഇതു കൂടാതെ പിടിച്ചുപറി,മോഷണം എന്നിവ തടയുന്നതിനായി 40ഷാഡോ പൊലീസുകാരെയും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വിന്യസിക്കുന്നുണ്ട് . ‌ തിരുവനന്തപുരം സിറ്റി പൊലീസ്‌ കമ്മീഷണര്‍ എച്ച്‌. വെങ്കിടേഷിനാണ്‌ സുരക്ഷാ ചുമതല. കൂടാതെ മൂന്നു ‌ എസ്‌.പി.മാരും 32സിഐമാരും സുരക്ഷാ ക്രമീകരണങ്ങള്‍ക്ക്‌ മേല്‍നോട്ടം വഹിക്കും.സുരക്ഷയ്‌ക്കായി ക്ഷേത്രത്തിലും പരിസരങ്ങളിലുമായി50തോളം നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. ഇവ ക്ഷേത്രത്തിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിക്കും. 7ഇടങ്ങളിലായി പൊലീസിന്റെ എയ്‌ഡ്‌ പോസ്‌റ്റുകളും സ്ഥാപിക്കും. അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ 10സ്ഥലങ്ങളില്‍ മൊബൈല്‍ വാട്ടര്‍ ടെന്‍ഡുകളും സുരക്ഷയുടെ ഭാഗമായി ഒരുക്കുന്നുണ്ട്‌. കൂടാതെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 100ഫയര്‍മെന്‍മാരെയും സുരക്ഷയ്‌ക്കായി വിന്യസിക്കും.

ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച്‌ സ്‌പെഷ്യല്‍ ട്രെയിന്‍

ആറ്റുകാല്‍ പൊങ്കാലയര്‍പ്പിക്കുന്ന ഭക്‌തര്‍ക്കായി റെയില്‍വെ സ്‌പെഷ്യല്‍ അനുവദിച്ചു. കൂടാതെ ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച്‌ ഭക്‌തജനങ്ങള്‍ക്കായി റെയില്‍വേ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്‌. പ്രത്യേക ട്രെയിന്‍,പാസഞ്ചര്‍ ട്രെയിനുകള്‍ക്ക്‌ കൂടുതല്‍ കോച്ചുകള്‍,എക്‌സ്‌പ്രസ്‌ ട്രെയിനുകള്‍ക്ക്‌ പ്രത്യേക സേ്‌റ്റാപ്പുകള്‍,കുറ്റകൃത്യങ്ങള്‍ തടയുന്നതിന്‌ കൂടുതല്‍ സംവിധാനങ്ങള്‍,മെഡിക്കല്‍ സെന്ററുകള്‍ അടക്കമുള്ള സംവിധാനങ്ങളുണ്ടാകും. ഭക്‌തജനത്തിരക്ക്‌ കണക്കിലെടുത്ത്‌ ഇന്നും നാളെയും കൊല്ലം-തിരുവനന്തപുരം റൂട്ടില്‍ പ്രത്യേക ട്രെയിനുകള്‍ സര്‍വീസുകള്‍ നടത്തുമെന്ന്‌ ദക്ഷിണ റെയില്‍വേ അറിയിച്ചു. കൊല്ലം-തിരുവനന്തപുരം സ്‌പെഷ്യല്‍ ട്രെയിന്‍ ഇന്ന്‌ ഉച്ചക്ക്‌ മൂന്നിന്‌ കൊല്ലത്ത്‌ നിന്ന്‌ പുറപ്പെട്ട്‌5.15ന്‌ തിരുവനന്തപുരത്ത്‌ എത്തിച്ചേരും. പൊങ്കാല ദിവസമായ വ്യാഴാഴ്‌ച കൊല്ലത്ത്‌ നിന്ന്‌ തിരുവനന്തപുരത്തേക്കുള്ള സ്‌പെഷ്യല്‍ ട്രെയിന്‍ പുലര്‍ച്ചെ 4 മണിക്ക്‌ കൊല്ലത്ത്‌ നിന്ന്‌ പുറപ്പെട്ട്‌ 5.55ന്‌ തിരുവനന്തപുരത്ത്‌ എത്തിച്ചേരും. തിരുവനന്തപുരത്ത്‌ നിന്ന്‌ കൊല്ലത്തേക്കുള്ള ആദ്യ സ്‌പെഷ്യല്‍ ട്രെയിന്‍ പൊങ്കാല ദിവസം വൈകിട്ട്‌ 3.30ന്‌ തിരുവനന്തപുരത്ത്‌ നിന്ന്‌ പുറപ്പെട്ട്‌ കൊല്ലത്ത്‌ 5.40ന്‌ എത്തും. രണ്ടാമത്തെ സ്‌പെഷല്‍ ട്രെയിന്‍ 3.45ന്‌ തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട്‌ 6.15ന്‌ കൊല്ലത്തെത്തും.
കൊച്ചുവേളിയില്‍ നിന്ന്‌ 11.50ന്‌ പുറപ്പെടുന്ന കൊച്ചുവേളി-നാഗര്‍കോവില്‍ പാസഞ്ചര്‍ പൊങ്കാല ദിവസം ഉച്ചക്ക്‌ 2.15നെ കൊച്ചുവേളിയില്‍ നിന്ന്‌ യാത്രപുറപ്പെടുകയുള്ളു. ഈ ട്രെയിന്‍ 3.30ന്‌ തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരും. തിരക്ക്‌ കണക്കിലെടുത്തി നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍(56310), നാഗര്‍കോവില്‍-കൊച്ചുവേളി പാസഞ്ചര്‍(56318) ട്രെയിനുകള്‍ക്ക്‌ വ്യാഴാഴ്‌ച രണ്ട്‌ കോച്ചുകള്‍ കൂടി ഘടിപ്പിക്കും. ഇന്‍ഡോര്‍-തിരുവനന്തപുരം എക്‌സ്‌പ്രസിന്‌ (22645) പരവൂര്‍,വര്‍ക്കല, കടയ്‌ക്കാവൂര്‍, ചിറയന്‍കീഴ്‌ എന്നിവിടങ്ങളില്‍ ഇന്ന്‌ മാത്രം അധിക സേ്‌റ്റാപ്പുകള്‍ ഉണ്ടാകും.

മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്‌സ്‌പ്രസിന്‌ മയ്യനാട്‌, കടയ്‌ക്കാവൂര്‍, ചിറയന്‍കീഴ്‌ എന്നിവിടങ്ങളിലും, ലോകമാന്യതിലക്‌-തിരുവനന്തപുരം നേത്രാവതി എക്‌സ്‌പ്രസിന്‌ പരവൂര്‍, കടയ്‌ക്കാവൂര്‍,ചിറയന്‍കീഴ്‌ എന്നിവിടങ്ങളിലും ഹൈദരാബാദ്‌-തിരുവനന്തപുരം എക്‌സ്‌പ്രസിന്‌ പരവൂര്‍,കടയ്‌ക്കാവൂര്‍, ചിറയന്‍കീഴ്‌, മുരുക്കുംപുഴ എന്നിവിടങ്ങളിലും മംഗലാപുരം-നാഗര്‍കോവില്‍ ഏറനാട്‌ എക്‌സ്‌പ്രസിന്‌ പരവൂര്‍, കടയ്‌ക്കാവൂര്‍,ചിറയിന്‍കീഴ്‌ എന്നിവിടങ്ങളില്‍ ഇന്ന്‌ അധിക സേ്‌റ്റാപ്പുണ്ടായിരിക്കും. എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്‌പ്രസിന്‌ ഇന്ന്‌ പാറശാലയില്‍ അധിക സേ്‌റ്റാപ്പുണ്ടാകും.
പൊങ്കാല ദിവസമായ വ്യാഴാഴ്‌ച പാലക്കാട്‌ ടൗണ്‍-തിരുവനന്തപുരം അമൃത എക്‌സ്‌പ്രസിന്‌ പരവൂര്‍,കടയ്‌ക്കാവൂര്‍,ചിറയിന്‍കീഴ്‌,മുരുക്കുംപുഴ എന്നിവിടങ്ങളില്‍ അധിക സേ്‌റ്റാപ്പുണ്ടാകും. മധുര-പുനലൂര്‍ പാസഞ്ചറിന്‌

ധനുവച്ചപുരം,അമരവിള,ബാലരാമപുരം,നേമം എന്നിവിടങ്ങളിലും,കന്യാകുമാരി-മുംെബെ സി.എസ്‌.ടി. എക്‌സ്‌പ്രസിന്‌ ബാലരാമപുരം,നേമം എന്നിവിടങ്ങളിലും മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്‌പ്രസിന്‌ കടയ്‌ക്കാവൂര്‍,ചിറയിന്‍കീഴ്‌,പേട്ട എന്നിവിടങ്ങളിലും ചൈന്നെ-തിരുവനന്തപുരം സൂപ്പര്‍ഫാസ്‌റ്റ്‌ എക്‌സ്‌പ്രസിന്‌ പരവൂര്‍,കടയ്‌ക്കാവൂര്‍,ചിറയിന്‍കീഴ്‌,മുരുക്കംപുഴ,പേട്ട സേ്‌റ്റഷനുകളിലും സേ്‌റ്റാപ്പ്‌ ഉണ്ടാകും. തിരുവനന്തപുരം-ചൈന്നെ സൂപ്പര്‍ഫാസ്‌റ്റ്‌ എക്‌സ്‌പ്രസിന്‌ ചിറയിന്‍കീഴ്‌,കടയ്‌ക്കാവൂര്‍,പരവൂര്‍,മയ്യനാട്‌ എന്നിവിടങ്ങളിലും തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്‌പ്രസിന്‌ ചിറയിന്‍കീഴ്‌,കടയ്‌ക്കാവൂര്‍ എന്നിവിടങ്ങളിലും എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്‌ എക്‌സ്‌പ്രസിന്‌ പേട്ട സേ്‌റ്റഷനിലും തിരുവനന്തപുരം-ഷാലിമാര്‍ എക്‌സപ്രസിന്‌ ചിറയന്‍കീഴ്‌,കടയ്‌ക്കാവൂര്‍,വര്‍ക്കല,പരവൂര്‍ എന്നിവിടങ്ങളിലും അധിക സേ്‌റ്റാപ്പുണ്ടാകും. കന്യാകുമാരി-പുനലൂര്‍ പാസഞ്ചറിനും തിരുവനന്തപുരം സെന്‍ട്രല്‍-ചെന്നൈ എഗ്മോര്‍ അനന്തപുരി എക്‌സ്‌പ്രസ്‌,മംഗലാപുരം-നാഗര്‍കോവില്‍ പരശുറാം എക്‌സ്‌പ്രസ്‌ എന്നീ ട്രെയിനുകള്‍ക്ക്‌ പൊങ്കാല ദിവസം തിരുവനന്തപുരത്തിനും നാഗര്‍കോവിലിനും ഇടയിലുള്ള എല്ലാ സേ്‌റ്റഷനുകളിലും സേ്‌റ്റാപ്പുണ്ടാകും.

പൊങ്കാല വിപണി തകൃതി

ആറ്റുകാല്‍ പൊങ്കാലയ്‌ക്ക്‌ ഒരു ദിവസം ബാക്കി നില്‍ക്കെ പൊങ്കാല വിപണി സജീവം. സാരിയും കലവും പൊങ്കാല കിറ്റുകളുമായി നഗരത്തിലെ പ്രധാന ഷോപ്പിംങ്‌ കോംപ്ലക്‌സ്‌ മുതല്‍ വഴിയോരക്കച്ചവടക്കാര്‍ വരെ പൊങ്കാലയ്‌ക്കൊരുങ്ങി കഴിഞ്ഞു. 5രൂപയുള്ള ചെറിയ മണ്‍കലം മുതല്‍ 150രൂപ വരെയുള്ള കലങ്ങളുമായി മണ്‍പാത്ര വിപണി സജീവമാണ്‌.

കലങ്ങള്‍ക്ക്‌ പുറമേ അടപ്പുള്ളതും പിടിയുള്ളതുമായി പാത്രങ്ങളും വിപണിയില്‍ ഉണ്ട്‌. തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണ്‌ മണ്‍പാത്ര കച്ചവടക്കാരില്‍ ഏറെയും. പൊങ്കാല വിപണികളിലെ മറ്റൊരു താരം സാരികളാണ്‌. കസവ്‌ സാരികള്‍, സെറ്റ മുണ്ട, പ്രിന്റ്‌ഡ്‌ കോട്ടണ്‍ സാരികള്‍ എന്നിവയാണ്‌ വിപണിയിലെ താരങ്ങള്‍. പൊങ്കാല സാരികളില്‍ വന്‍ ഓഫറുകളും കച്ചവടക്കാര്‍ നല്‍കുന്നുണ്ട്‌. 125 രൂപ മുതലാണ്‌ സാരികളുടെ വില. ബോര്‍ഡറുള്ള കോട്ടണ്‍ സാരിക്കാണ്‌ ആവശ്യക്കാര്‍ ഏറെ. കൂടാതെ നിശ്ചിത തുകയ്‌ക്ക്‌ മൂന്ന്‌ സാരികള്‍ എന്ന വാഗ്‌ദാനവും കച്ചവടക്കാര്‍ നല്‍കുന്നുണ്ട്‌. ഒരു സാരി വാങ്ങുമ്പോള്‍ മറ്റൊന്നു സൗജന്യമായി നല്‍കിയും സാരികളോടൊപ്പം പൊങ്കാലകിറ്റുകളും കലങ്ങളും നല്‍കിയുമാണ്‌ കച്ചവടക്കാര്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നത്‌.

 

Add a Comment

Your email address will not be published. Required fields are marked *