വനിതാ മജിസ്‌ട്രേറ്റിനെയും ഡ്രൈവറെയും ആക്രമിച്ചു

കുംഭകോണം: തമിഴ്‌നാട്ടില്‍ കുംഭകോണത്തെ വേദാരണ്യം കോടതിയിലെ വനിതാ മജിസ്‌ട്രേറ്റിനെയും ഡ്രൈവറെയും അജ്ഞാതര്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. നാഗപട്ടണം ജുഡീഷല്‍ മജിസ്‌ട്രേറ്റ്‌ കോടതിയുടെ അധിക ചുമതല വഹിക്കുന്ന മജിസ്‌ട്രേറ്റ്‌ ലതയാണ്‌ ആക്രമണത്തിനിരയായത് . ഓഫീസില്‍നിന്നു വീട്ടിലേക്കു പോകുമ്പോള്‍ ഒരു സംഘം കാര്‍ തടഞ്ഞ്‌ ലതയെയും ഡ്രൈവറെയും ആക്രമിക്കുകയായിരുന്നു. പരിക്കുകളോടെ ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ആക്രമണം നടത്തിയത്‌ ആരെന്നു വ്യക്തമല്ലെന്നും പോലീസ്‌ പറഞ്ഞു.

Add a Comment

Your email address will not be published. Required fields are marked *