വനിതകള്‍ എല്ലാ എല്‍.ഡി.എഫ് പ്രതിനിധികള്‍

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയില്‍ എട്ട് വനിതകള്‍. വിജയിച്ച എല്ലാ വനികളും എല്‍.ഡി.എഫ് പ്രതിനിധികളാണ്. ആറന്‍മുളയില്‍ അട്ടിമറി ജയം നേടിയ വീണ ജോര്‍ജാണ് വനിതാ പ്രതിനിധികളിലെ പുതുമുഖം. കോണ്‍ഗ്രസിന്റെ വി. ശിവദാസന്‍ നായര്‍ക്കെതിര അട്ടിമറി ജയം നേടിയാണ് മാധ്യമപ്രവര്‍ത്തകയായ വീണ നിയമസഭയില്‍ എത്തുന്നത്.
കുണ്ടറയില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജെ. മേഴ്‌സിക്കുട്ടിയമ്മയാണ് വനിതാ പ്രതിനിധികളിലെ മറ്റൊരു ശ്രദ്ധേയ സാന്നിധ്യം. കോണ്‍ഗ്രസിന്റെ രാജ്‌മോഹന്‍ ഉണ്ണിത്താനെ പരാജയപ്പെടുത്തിയാണ് മേഴ്‌സിക്കുട്ടിയമ്മ സി.പി.എമ്മിന് വേണ്ടി കുണ്ടറ നിലനിര്‍ത്തിയത്. കൂത്തുപറമ്പില്‍ നിന്ന് കെ.കെ ഷൈലജ മന്ത്രി കെ.പി മോഹനനെതിരെ അട്ടിമറി ജയം നേടി സഭയില്‍ എത്തി.
ഇ.എസ് ബിജിമോള്‍ പീരുമേട് നിലനിര്‍ത്തിയപ്പോള്‍ കൊട്ടാരക്കരയില്‍ വിജയം ആവര്‍ത്തിച്ചു. നാട്ടികയില്‍ ഗീത ഗോപി മണ്ഡലം നിലനിര്‍ത്തി. വൈക്കത്ത് സി.പി.ഐയുടെ പുതുമുഖ സ്ഥാനാര്‍ത്ഥിയായ സി.കെ ആശയും വിജയിച്ചു. ഫലത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്ന വടക്കാഞ്ചേരിയില്‍ സി.പി.എമ്മിന്റെ മേരി തോമസ് മൂന്ന് വോട്ടിന് പിന്നിലാണ്.

Add a Comment

Your email address will not be published. Required fields are marked *