വനിതകള്‍ക്ക്‌ പക്ഷി നിരീക്ഷണ ശില്‌പശാല

സംസ്ഥാന ശാസ്‌ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ കീഴില്‍ പീച്ചിയില്‍ പ്രവര്‍ത്തിക്കുന്ന കേരള വനഗവേഷണ സ്ഥാപനത്തില്‍ വനിതകള്‍ക്കായി രണ്ട്‌ ദിവസത്തെ `പക്ഷി നിരീക്ഷണത്തിന്‌ സ്‌ത്രീ കൂട്ടായ്‌മ’�ഹ്രസ്വ പരിശീലനം�സംഘടിപ്പിക്കുന്നു. പക്ഷി നീരിക്ഷണരംഗത്തെ പ്രഗത്ഭര്‍ പരിപാടിക്ക്‌ നേതൃത്വം നല്‍കും. പങ്കെടുക്കാന്‍ താത്‌പര്യമുളളവര്‍ `പക്ഷി നിരീക്ഷണം പ്രകൃതി സംരക്ഷണത്തിന്‌’ എന്ന വിഷയത്തില്‍ ഒരു പേജില്‍ കവിയാത്ത കുറിപ്പും വിശദമായ ബയോഡാറ്റയും സഹിതം പത്ത്‌ ദിവസത്തിനകം രജിസ്‌ട്രാര്‍, കേരള ഫോറസ്റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, പീച്ചി – 680 653 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്‌. വിശദ വിവരങ്ങള്‍ക്ക്‌ ഡോ. കെ.വി. മുഹമ്മദ്‌ കുഞ്ഞി, സയന്റിസ്റ്റ്‌ & ഹെഡ്‌, എക്‌സ്റ്റന്‍ഷന്‍ ഡിപ്പാര്‍ട്ടമെന്റ്‌, കേരള ഫോറസ്റ്റ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌, kunhikvm@gmail.com, എന്ന വിലാസത്തിലോ 9447126861 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്‌. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ സാധാരണ യാത്രാകൂലിയും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്‌.

Add a Comment

Your email address will not be published. Required fields are marked *