വധശ്രമം

ദില്ലി ഹിന്ദുസ്ഥാന്‍ സമാചാര്‍ : ഐപിഎല്‍ കോഴക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന സമയത്തു ക്രിക്കറ്റ്‌ താരം എസ്‌.ശ്രീശാന്തിനെ വധിക്കാന്‍ ശ്രമിച്ചുവെന്ന അദ്ദേഹത്തിന്റെ ബന്ധുക്കളുടെ ആരോപണം കോടതിയുടെ അനുകമ്പ കിട്ടാനാണെന്നു തിഹാര്‍ ജയില്‍ ഓഫീസര്‍ സുനില്‍ ഗുപ്‌ത. ആരോപണം തികച്ചും അസത്യമാണ്‌. ശ്രീശാന്ത്‌ ഇക്കാര്യത്തില്‍ ഒരു പരാതിയും പറഞ്ഞിട്ടില്ല. സംഭവം തങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടില്ല. ഈ മാസം ആദ്യം വരാനിരിക്കുന്ന ഐപിഎല്‍ കോഴക്കേസ്‌ വിധിക്കു മുന്നോടിയായാണു ശ്രീശാന്തിന്റെ ബന്ധുക്കളുടെ പ്രതികരണമെന്നും ഇതു കോടതിയുടെ ദയ പ്രതീക്ഷിച്ചാണെന്നും സുനില്‍ ഗുപ്‌ത പറഞ്ഞു.
കേസില്‍ വിചാരണ പൂര്‍ത്തിയായി കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്‌. ശ്രീശാന്തിന്റെ ബന്ധുക്കളുടെ ആരോപണങ്ങള്‍ കൊണ്‌ടു ജഡ്‌ജിയില്‍ നിന്നും അനുകമ്പ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്നില്ലെന്നും നല്ല നിയമജ്ഞര്‍ അങ്ങനെ ചെയ്യില്ലെന്നും സുനില്‍ ഗുപ്‌ത പറഞ്ഞു.

കഴിഞ്ഞ ദിവസമാണു ശ്രീശാന്തിന്റെ സഹോദരന്‍ ദീപു ശാന്തനും സഹോദരീഭര്‍ത്താവും ഗായകനുമായ മധു ബാലകൃഷ്‌ണനും ആരോപണവുമായി രംഗത്തെത്തിയത്‌. ശ്രീയെ തിഹാര്‍ ജയിലില്‍ അക്രമി കൊല്ലാന്‍ ശ്രമിച്ചുവെന്നായിരുന്നു ആരോപണം.

Add a Comment

Your email address will not be published. Required fields are marked *