വടക്കുകിഴക്കൻ മേഖലയ്ക്ക് മുൻഗണന നൽകും

റെയില്‍വേ വികസന പദ്ധതികളില്‍ വടക്കുകിഴക്കൻ മേഖലയ്ക്ക് മുൻഗണന നൽകും, മേഘാലയയെ രാജ്യത്തിന്റെ റയിൽവേ ഭൂപടത്തിൽ ഉൾപ്പെടുത്തും എന്ന് റെയില്‍വേ ബജറ്റ് അവതരിപ്പിച്ചു കൊണ്ട് സുരേഷ് പ്രഭു .  റയിൽവേ സ്റ്റേഷനുകൾ അതാത് പ്രദേശത്തെ സാംസ്കാരിക തനിമ വിളിച്ചോതുന്ന തരത്തിലാക്കും .സ്റ്റേഷനുകളിൽ വീൽ ചെയർ ഓൺലൈനായി ബുക്ക് ചെയ്യാൻ സൗകര്യം ഏര്‍പ്പെടുത്തും . അപ്പർ ബർത്തുകളിലേക്കുള്ള ചവിട്ടുപടി രൂപകൽപന നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനെഏൽപ്പിക്കും.400 എ വൺ സ്റ്റേഷനുകളിൽ വൈ-ഫൈ സൗകര്യം നല്‍കും . പ്രധാന നഗരങ്ങളിൽ റയിൽവേ ഉപഗ്രഹ ടെർമിനലുകൾ അഡ്വാൻസ് ബുക്കിങ് സൗകര്യം 120 ദിവസത്തേക്ക് മാത്രം . ഇ-കാറ്ററിങ് സംവിധാനം വ്യാപകമാക്കും.

വാരണാസിയിലെ ബനാറസ് ഹിന്ദു സർവകലാശാലയിൽ മദൻ മോഹൻ മാളവ്യയുടെ ഓർമ നിലനിർത്തി റയിൽവേ സാങ്കേതികവിദ്യാ പഠനത്തിന് മാളവ്യ ചെയർ സ്ഥാപിക്കുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു . ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനം ഏർപ്പെടുത്തും. കോച്ചുകളിലെ സൗകര്യം ഉയർത്താൻ രൂപകൽപനയിലെ മാറ്റം പരിഗണനയിൽ. ജനറൽ കംപാർട്മെന്റുകളിലും മൊബൈൽ ചാർജിങ്സൗകര്യം. ആളില്ലാ ലെവൽക്രോസുകൾ ഒഴിവാക്കാൻ 6581 കോടി വകയിരുത്തും. ലെവൽക്രോസുകളുടെ സുരക്ഷയ്ക്ക് ഐഎസ്ആർഒയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കും . കംപാർട്മെന്റ് വാതിലുകളുടെ വലുപ്പം കൂട്ടാൻ പദ്ധതി. മുതിർന്നവർക്കും ഗർഭിണികൾക്കും ലോവർ ബർത്ത് ഉറപ്പാക്കും. ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കാവുന്ന ടിക്കറ്റ് വെൻഡിങ് മെഷിനുകൾ നടപ്പാക്കും.650സ്റ്റേഷനുകളിൽ കൂടി ടോയ്ലെറ്റ്  നിര്‍മിക്കും . 

Add a Comment

Your email address will not be published. Required fields are marked *