ലോക വനിതാ ദിനത്തില്‍ വെങ്ങല്ലൂരില്‍ വനിതാ സംഗമം

തൊടുപുഴ: വെങ്ങല്ലൂര്‍ സമന്വയ സമിതിയുടെ ആഭിമുഖ്യത്തില്‍ ലോക വനിതാ ദിനമായ മാര്‍ച്ച്‌ എട്ട്‌ ഞായറാഴ്‌ച രാവിലെ 10.30 ന്‌ വെങ്ങല്ലൂരില്‍ വനിതാസംഗമം സംഘടിപ്പിക്കുന്നു. സനാതന വിശ്വാസികളുടെ കൂട്ടായ്‌മയായി സ്വാമി വിവേകാനന്ദന്റെ 152-ാം ജയന്തിയോട്‌ അനുബന്ധിച്ച്‌ പ്രവര്‍ത്തനം ആരംഭിച്ച സമന്വയ സമിതി സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ മുന്‍തൂക്കം നല്‍കുന്നത്‌. വെങ്ങല്ലൂര്‍ പ്ലാവിന്‍ചുവട്‌ ഹൗസിംഗ്‌ ബോര്‍ഡിന്‌ സമീപം ചേരുന്ന വനിതാ സംഗമം മഹിളാ ഐക്യവേദിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ ഉദ്‌ഘാടനം ചെയ്യും . കുടുംബശ്രീ മുന്‍ ജില്ലാ സഹ കോഡിനേറ്ററും തപസ്യ കലാ സാഹിത്യ വേദി സംസ്ഥാന സമിതി അംഗവുമായ കെ.പി. വേണുഗോപാല്‍ മുഖ്യ പ്രഭാഷണം നടത്തും . വിരമിച്ച ഹയര്‍സെക്കന്ററി പ്രിന്‍സിപ്പാള്‍ കെ. ലളിതാ ദേവി ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. സുജാത ജയന്‍ ബിനു അജിത്‌ തുടങ്ങിയവര്‍ പ്രസംഗിക്കും.

 

Add a Comment

Your email address will not be published. Required fields are marked *