ലോക ഉപഭോക്തൃ അവകാശദിനാചരണം 16ന്

കൊല്ലം: ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോക ഉപഭോക്തൃ അവകാശദിനാചരണം മാര്‍ച്ച് 16ന് കൊല്ലം ജില്ലാ സഹകരണ ബാങ്ക് ആഡിറ്റോറിയത്തില്‍ നടക്കും. രാവിലെ 10ന് മേയര്‍ ഹണി ബഞ്ചമിന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന്‍ മുഖ്യപ്രഭാഷണം നടത്തും. കൗണ്‍സിലര്‍ സി വി അനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ ഉപഭോക്ത്യഫോറം പ്രസിഡന്റ് ജി വസന്തകുമാരി, എ ഡി എം വി ചന്ദ്രസേനന്‍,ദക്ഷിണ മേഖലാ റേഷനിംഗ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ എല്‍ സരസ്വതി, കേരള സ്റ്റേറ്റ് കണ്‍സ്യൂമര്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എ എ ഷാഫി, അഡ്വ സുഗതന്‍ ചിറ്റുമല, അഡ്വ ബി വിജയകുമാര്‍,എന്‍ സദാനന്ദന്‍, മണി ചീരങ്കാവില്‍, ആലുംപീടിക സുകുമാരന്‍,പുനലൂര്‍ റ്റി എം തോമസ്, ഷീല ജഗധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ സപ്ലൈ ഓഫീസര്‍ സി ശ്രീജയന്‍ സ്വാഗതവും താലൂക്ക് സപ്ലൈ ഓഫീസര്‍ വൈ ആസാദ് നന്ദിയും പറയും.11.30ന് നടക്കുന്ന സെമിനാറില്‍ അഡ്വ എം പ്രവീണ്‍കുമാര്‍ വിഷയം അവതരിപ്പിക്കും. ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ എം ആര്‍ ശ്രീകുമാര്‍, ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ എ കെ മിനി വി എസ് അനുജ തുടങ്ങിയവര്‍ പങ്കെടുക്കും

 

 

 

 

Add a Comment

Your email address will not be published. Required fields are marked *