ലോകനേതാക്കളുടെ പട്ടികയില്‍ മോദി അഞ്ചാം സ്ഥാനത്ത്
ന്യൂയോര്‍ക്ക് : ലോകത്തിന്റെ ഗതി മാറ്റാന്‍ സ്വാധീനശേഷിയുള്ള വ്യക്തികളുടെ കൂട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അഞ്ചാം സ്ഥാനത്ത്. ഫോര്‍ച്യൂണ്‍ മാസിക പുറത്തിറക്കിയ പട്ടികയില്‍ നൊബേല്‍ സമ്മാന ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയും ഉണ്ട്. കൈലാഷ് സത്യാര്‍ത്ഥി ഇരുപത്തിയെട്ടാം സ്ഥാനത്താണ്. ആപ്പിള്‍ കന്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടിം കുക്കാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ലൈബീരിയയില്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്തുന്ന പഞ്ചാബിയായ രാജ് പഞ്ചാബിയാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റൊരു ഇന്ത്യാക്കാരന്. മുപ്പത്തനാലാം സ്ഥാനത്താണ് രാജ് പഞ്ചാബി. യൂറോപ്പ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രസിന്റ് മരിയോ ഡ്രാഗി രണ്ടാമതും ചൈനീസ് പ്രസിഡന്റ് ഷി ചിന് പിങ് മൂന്നാമതുമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയാണ് നാലാം സ്ഥാനത്താണ്. ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഇരുപത്തിയഞ്ചാം സ്ഥാനത്താണ്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
( രാജി രാമന്‍കുട്ടി )