ലോകത്ത് ഏറ്റവും സന്തോഷമുള്ളവര്‍ സ്വിറ്റ്സര്‍ലണ്ട്കാര്! !

ന്യൂ യോര്‍ക്ക്: ലോകത്തില്‍ ഏറ്റവും സന്തോഷമുള്ളത് സ്വിറ്റ്സര്‍ലാണ്ടുകാര്‍ക്കെന്നു ഗവേഷണ പഠനങ്ങള്‍! വാര്‍ഷിക സന്തോഷ റിപ്പോര്‍ട്ടില്‍ ഐസ്ലാന്ഡ് , ഡെന്മാര്‍ക്ക് ,നോര്‍വേ , കാനഡ എന്നിവരാണ് യഥാക്രമം സ്വിറ്റ്സര്‍ലാന്‍ഡിന് താഴെ വരുന്നത് . സൌഖ്യവും സന്തോഷവും ഉള്ള രാജ്യങ്ങളെ കണ്ടെത്താന്‍ സസ്റ്റൈനാബിള്‍ ഡെവലപ്മെന്റ് സോലുഷന്‍ നെറ്റ് വര്‍ക്ക് ( എസ് ഡി എസ എന്‍ ) 158 രാജ്യങ്ങളിലെ ജനങ്ങളെ ആണ് പഠന വിധേയമാക്കിയത് . ഏറ്റവും അസന്തുഷ്ടര്‍ ആയ ജനങ്ങള്‍ ജീവിക്കുന്നത് ടോഗോയില്‍ ആണ് . ബുറുണ്ടി , സിറിയ , ബെനിന്‍, റുവാണ്ട എന്നിവരാണ് യഥാക്രമം തൊട്ടു പിറകില്‍ . സാമൂഹികമായ സ്വാസ്ഥ്യവും സന്തോഷവും മാനസിക നിലയും എങ്ങനെ ഉണ്ടാക്കാം എന്ന് റിപ്പോര്‍ട്ട് കാണിച്ചു തരുന്നു . പണം മാത്രമല്ല സന്തോഷത്തിനു ആധാരം സുതാര്യത , സത്യസന്ധത ,വിശ്വാസം , ആരോഗ്യം എന്നിവയും പരമ പ്രധാനമാണ് –കൊളംബിയ സര്‍വകലാശാലയിലെ ഏരത്ത് ഇന്സ്ട്ടിട്യുട്ടിലെ ഡയരക്ടര്‍ ജെഫ്രി സാച്സ് പറയുന്നു . സാമൂഹിക പിന്തുണ ,സ്വാതന്ത്ര്യം , ഗാര്‍ഹിക വ്യവസായങ്ങള്‍ , ജീവിത നിലവാരം ,വാര്‍ഷിക വരുമാനം തുടങ്ങി പല കാര്യങ്ങളും പഠന വിധേയമാക്കി . പ്രായം , ലിംഗം , മതം എന്നിവയെ അടിസ്ഥാനമാക്കി വേര്‍തിരിച്ചപ്പോള്‍ താരതമ്യേന സ്ത്രീകളാണ് പുരുഷന്മാരേക്കാള്‍ സന്തോഷിക്കുന്നത് . പ്രായമയവരെക്കാള്‍ ചെറുപ്പക്കാരും കുട്ടികളും ഇവിടെ സന്തുഷ്ടര്‍ ആണെന്നും കണ്ടെത്തി . ഗ്രീസിലെ സാമ്പത്തിക നിലയില്‍ പെട്ടന്ന് വലിയൊരു പതനം ഉണ്ടായ ശേഷം ഇവിടത്തെ സന്തോഷത്തിന്റെ ഗ്രാഫും താഴെ പോയതായി പഠനം ചൂണ്ടിക്കാട്ടുന്നു .

 

Add a Comment

Your email address will not be published. Required fields are marked *