ലോകത്തിലെ ആദ്യത്തെ ലിംഗം മാറ്റി വെക്കല്‍ ശസ്ത്രക്രിയ ദക്ഷിണാഫ്രിക്കയില്‍ വിജയകരമായി നടന്നു

ജോഹന്നാസ്‌ബര്‍ഗ്‌: ലോകത്തിലെ ആദ്യത്തെ ലിംഗം മാറ്റിവയ്‌ക്കല്‍ ശസ്‌ത്രക്രിയ ദക്ഷിണാഫ്രിക്കയില്‍ നടന്നു. കേപ്‌ടൗണിലെ ടിഗര്‍ബര്‍ഗ്‌ ആശുപത്രിയിലാണ്‌ ആദ്യമായി ഇത്തരം ഒരു ശസ്‌ത്രക്രിയ നടത്തുന്നതില്‍ ഡോക്‌ടര്‍മാര്‍ വിജയിച്ചത്‌. 21 വയസുകാരനായ യുവാവിന്റെ ലിംഗമാണു മാറ്റിവച്ചതെന്നു ഡോക്‌ടര്‍മാര്‍ അറിയിച്ചു. ആചാരങ്ങളുടെ ഭാഗമായി ജനനേന്ദ്രിയത്തിന്റെ അഗ്രം മുറിച്ചു കളയുന്ന ചടങ്ങിനിടെ ഗുരുതരമായി പരിക്കേറ്റ 21-കാരന്റെ ലിംഗം മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പു പൂര്‍ണമായും മുറിച്ചു മാറ്റിയിരുന്നു. ഇയാള്‍ക്കാണു ശസ്‌ത്രക്രിയയിലൂടെ പുതിയ ലിംഗം വച്ചുപിടിപ്പിച്ചത്‌. മരിച്ചു പോയ ഒരാളുടെ ലിംഗം അയാളില്‍ നിന്നും മാറ്റി 21-കാരന്റെ ശരീരത്തില്‍ ശസ്‌ത്രക്രിയയിലൂടെ ചേര്‍ക്കുകയായിരുന്നു. സ്റ്റെല്‍നെസ്‌ബോഷ്‌ സര്‍വകലാശാലയിലെ ഫ്രാങ്ക്‌ ഗ്രേയ്‌വിന്റെ നേതൃത്വത്തിലുള്ള ഡോക്‌ടര്‍മാരുടെ സംഘമാണു ശസ്‌ത്രക്രിയ നടത്തിയത്‌. ആഫ്രിക്കയിലെ ആദിവാസികളായ കൗമാരക്കാര്‍ക്കിടിയില്‍ ആചാരത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങുകളില്‍ ജനനേന്ദ്രിയത്തിനുണ്‌ടാകുന്ന പരിക്കിനെയും അണുബാധയേയും തുടര്‍ന്ന്‌ ഒരോ വര്‍ഷവും നൂറുകണക്കിനു പേരാണു മരണമടയുന്നത്‌

Add a Comment

Your email address will not be published. Required fields are marked *