ലൈല ഓ ലൈല വരുന്നു..

കൊച്ചി: മലയാളത്തിലെ എക്കാലത്തേയും വമ്പന്‍ വിജയങ്ങളൊരുക്കിയ സംവിധായകന്‍ ജോഷിയുംസൂപ്പര്‍ താരം മോഹന്‍ലാലും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രം ലൈലാ ഓ ലൈലയുടെ ആദ്യപോസ്റ്റര്‍ പുറത്തിറങ്ങി. ‘ദ ബിഗ്ഗസ്റ്റ് റിസ്‌ക് ഓഫ് ഹിസ് ലൈഫ്… ഹിസ് വൈഫ്’ എന്നാണ്‌പോസ്റ്ററില്‍ കൊടുത്തിട്ടുളള ചിത്രവിശേഷണം.തീയേറ്ററുകളില്‍ നിറഞ്ഞോടിയ റണ്‍ ബേബി റണ്‍ എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും അമലാ പോളും ജോഡികളായെത്തുന്ന റൊമാന്റിക് ത്രില്ലര്‍ കൂടിയാണിത് ഏപ്രില്‍ അവസാനം പ്രേക്ഷകര്‍ക്കു മുന്നിലെത്തുന്ന സിനിമ ഈ വേനലവധിക്കു കാഴ്ചയുടെ നല്ലൊരു വിരുന്നൊരുക്കുമെന്നു നിര്‍മ്മാതാക്കള്‍ പറയുന്നു.സന്തോഷ് കോട്ടായി, ബിജു ആന്റണി, പ്രീത നായര്‍ തുടങ്ങിയവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കുട്ടികള്‍ക്കടക്കം കുടുംബത്തിലെ എല്ലാവര്‍ക്കും കണ്ടിരിക്കാവുന്ന സിനിമയാണ് ലൈല ഓ ലൈലയെന്നു പോസ്റ്ററുകള്‍ സൂചിപ്പിക്കുന്നു.അമലാ പോളാണ് നായിക. തമിഴ് നടന്‍ സത്യരാജ്, ജോയ്മാത്യു, രമ്യനമ്പീശന്‍, രാഹുല്‍ ദേവ് എന്നിവരാണ് മറ്റു താരങ്ങള്‍. ബോളിവുഡില്‍ നിരവധി ഹിറ്റുകളൊരുക്കിയ സുരേഷ് നായരുടെതാണ് കഥ. സംഗീതം ഗോപി സുന്ദര്‍. ലോകനാഥനാണ് ഛായാഗ്രഹണം.

Add a Comment

Your email address will not be published. Required fields are marked *