ലൈഗിക ആരോപണത്തിന് പിന്നില്‍ ബ്ലാക്മെയില്‍ രാഷ്ട്രീയമെന്ന് ജോസ് കെ മാണി
കോട്ടയം: തനിക്കെതിരായ ലൈഗിക ആരോപണത്തിന് പിന്നില്‍ ബ്ലാക്മെയില്‍ രാഷ്ട്രീയമെന്ന് ജോസ് കെ മാണി എം.പി. ഇന്നലെ മാധ്യമങ്ങള്‍ പുറത്ത് വിട്ട സരിത ജയിലില്‍ വച്ച് എഴുതിയത് എന്ന് പറയപ്പെടുന്ന കത്തിന്റെ ഉള്ളടക്കങ്ങളെ പരാമര്‍ശിച്ചു സംസാരിക്കുകയായിരുന്നു ജോസ്. പ്രസ്തുത കത്തില്‍ ജോസ് കെ മാണി തന്നെ ലൈഗികമായി ഉപയോഗിച്ചു എന്ന ആരോപണം ഉള്ളതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വ്യക്തിതാത്പര്യത്തിന് വേണ്ടി നീചപ്രവൃത്തി ചെയ്യുന്നവരാണ് ഇതിന് പിന്നിലെന്നും ജോസ് കെ മാണി പറഞ്ഞു. പി സി ജോര്‍ജ് കേരള കോണ്‍ഗ്രസില്‍ അഭയം തേടിയതാണ്. ഹിഡണ്‍ അജണ്ടയുമായാണ് പി സി ജോര്‍ജ് മുന്നോട്ട് പോകുന്നത്. ജനങ്ങള്‍ എല്ലാം തിരിച്ചറിയുമെന്നും ജോസ് കെ മാണി പറഞ്ഞു.
ആരോപണം സിബിഐയോ അതിന് മുകളിലുള്ളവരോ അന്വേഷിക്കട്ടെ. ബ്ലാക്മെയില്‍ രാഷ്ട്രീയത്തിന്റെ അവസാനത്തെ ഇര താനാവട്ടെ എന്നും ജോസ് കെ മാണി പറഞ്ഞു. എന്നാല്‍ ജോര്‍ജിനെതിരെ പരാതി നല്കുന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാതെ ജോസ് ഒഴിഞ്ഞുമാറി.