ലീഗല്‍ മെട്രോളജിക്ക് 29 കോടിയുടെ വരുമാനം
ലീഗല്‍ മെട്രാളജി വകുപ്പിന് നടപ്പു സാമ്പത്തിക വര്‍ഷം 29 കോടി 68 ലക്ഷം രൂപയുടെ വരുമാനമുണ്ടായതായി റവന്യൂ-ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കനകക്കുന്ന് കൊട്ടാരത്തില്‍ വകുപ്പിനായി വാങ്ങിയ ഒന്‍പത് വാഹനങ്ങള്‍ ഫ്ളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളെ ചൂഷണം ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കും. ഇവരില്‍ നിന്ന് പിഴ ഈടാക്കും. ഇതിനാവശ്യമായ അടിസ്ഥാന സംവിധാനങ്ങള്‍ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് വാഹനങ്ങള്‍ വാങ്ങിയതെന്നും മന്ത്രി പറഞ്ഞു. വകുപ്പിന്റെ പ്രതിമാസ അവലോക പരിപാടിയിലും മന്ത്രി പങ്കെടുത്തു.