ലാലും മഞ്ജുവും വീണ്ടും ഒന്നിക്കുന്നു
ലാലും മഞ്ജുവും വീണ്ടും ഒന്നിക്കുന്നുസത്യന് അന്തിക്കാട് സംവിധാനം ചെയ്ത എന്നും എപ്പോഴും എന്ന സിനിമയ്ക്ക് ശേഷം ലാല്‍- മഞ്ജു കൂട്ട്ക്കെട്ട് വീണ്ടും ഒന്നിക്കുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോഹത്തിലാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. കോഴിക്കോട് ഷൂട്ടിങ്ങ് പുരോഗമിക്കുന്ന ചിത്രത്തില്‍ അഥിതി താരമായിട്ടായിരിക്കും മഞ്ജു എത്തുക. നേരത്തെ രഞ്ജിത്തിന്റെ ലാല്‍ ചിത്രത്തിലൂടെ ആയിരിക്കും മഞ്ജുവിന്റെ തിരിച്ചുവരവ് എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ആ പ്രൊജക്ട് നടന്നില്ല. അതിന് ശേഷം എന്നും എപ്പോഴും എന്ന സത്യന് അന്തിക്കാട് ചിത്രത്തിലൂടെ ഹിറ്റ്ജോഡി പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ലോഹത്തില്‍ ആന്‍ഡ്രിയ ജെര്‍മിയയാണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുന്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ( രാജി രാമന്‍കുട്ടി )