ലാലിസം: പണം വാങ്ങരുതെന്ന് ഭരണപക്ഷ എംഎല്‍എമാര്‍

തിരുവനന്തപുരം: ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ ലാലിസം അവതരിപ്പിച്ചതിന് നല്‍കിയ പണം മോഹന്‍ലാലില്‍ നിതിരികെ വാങ്ങരുതെന്ന ആവശ്യവുമായി ഭരണപക്ഷ എംഎല്‍എമാര്‍ രംഗത്ത്. പാലോട് രവി, ഷാഫി പറമ്പില്‍ തുടങ്ങിയ എംഎല്‍എമാരാണ് രംഗത്ത് എത്തിയിരിക്കുന്നത്.
ദേശീയ ഗെയിംസ് ഉദ്ഘാടനത്തോടനുബന്ധിച്ച് മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച ലാലിസം പൊളിഞ്ഞതിനെ തുടര്‍ന്ന വലിയ വിമര്‍ശനമാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് പരിപാടിയ്ക്കിയി സര്‍ക്കാര്‍ നല്‍കി. 1.63 ലക്ഷം രൂപ തിരികെ നല്‍കുമെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചിരുന്നു. ഇതു തിരികെ വാങ്ങരുതെന്ന ആവശ്യവുമായാണ് ഭരണപക്ഷ എംഎല്‍എമാര്‍ രംഗത്ത് എത്തിയിരിക്കുന്നത്. പണം തിരികെ നല്‍കരുതെന്ന ആവശ്യം മോഹന്‍ലാലിന്റെ അടുത്ത സുഹൃത്തുക്കളോട് സര്‍ക്കാര്‍ പ്രതിനിധികള്‍ ഇതിനകം അറിയിച്ചുകഴിഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ വളരെയധികം വേദനിപ്പിച്ചതിനാല്‍ പണം തിരികെ നല്‍കുമെന്ന നിലപാടില്‍ മോഹന്‍ലാല്‍ ഉറച്ചു നില്‍ക്കുകയാണ്.
തീരുമാനത്തില്‍ മാറ്റമില്ലെന്നും താന്‍ ഏറെ ആപമാനിക്കപ്പെട്ടുവെന്നും ഇനി തീരുമാനം മാറ്റിയാല്‍ വീണ്ടും സമൂഹ മധ്യത്തില്‍ അവഹേളിക്കപ്പെടുമെന്നും പണം തിരികെ നല്‍കരുതെന്ന ആവശ്യം ഉന്നയിച്ചവരെ ലാല്‍ അറിയിച്ചത്രെ.

Add a Comment

Your email address will not be published. Required fields are marked *