ലഖ്വി വീണ്ടും അകത്തായി

ഇസ്ലാമാബാദ് ; മുംബയ് ഭീകരാക്രമണ കേസിന്റെ സൂത്രധാരനും പാകിസ്ഥാനിലെ ലഷ്കറെ തയ്ബ കമാൻഡറുമായ സക്കി ഉർ റഹ്മാൻ ലാഖ്‌വി ഒരു മാസം കൂടി ജയിലിൽതുടരുമെന്ന് അഭിഭാഷകൻ അറിയിച്ചു. ലാഖ്‌വിയെ ജയിലിൽ പാർപ്പിക്കാനുള്ള ഉത്തരവ് ഇന്ന് പുറത്തിറങ്ങിയതായി അഭിഭാഷകൻ റിസ്‌വാൻ അബ്ബാസി അറിയിച്ചു.ഇന്നലെ പാക് കോടതിയുടെ ഉത്തരവ് പ്രകാരം വൈകിട്ടാണ് ലഖ്വി ജയില്‍ മോചിതമായത് ഇതില്‍ ഇന്നലെ ഇന്ത്യ പാകിസ്ഥാൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി പ്രതിഷേധം അറിയിച്ചിരുന്നു. പൊതുസമൂഹത്തിന് ശല്യം ഉണ്ടാക്കുന്നത് തടയുന്നതിനുള്ള നിയമപ്രകാരം പഞ്ചാബ് പ്രവിശ്യയിലെ ആഭ്യന്തര വകുപ്പാണ് ലാഖ്‌വിയെ 30 ദിവസം കൂടി ജയിലിൽ പാർപ്പിക്കാനുള്ള ഉത്തരവ്പുറത്തിറക്കിയത്. ഡിസംബറിൽ ഭീകരവിരുദ്ധ കോടതി ലാഖ്‌വിക്ക് ജാമ്യം അനുവദിച്ച ശേഷം ഇത് നാലാം തവണയാണ് അയാൾക്കെതിരെ ഈ നിയമം പ്രയോഗിക്കുന്നത്

 ലഖ്വിയെ വീണ്ടും തടങ്കലില്‍ ആക്കിയത് ഇന്ത്യയുടെ സമ്മര്‍ദ്ദം മൂലമെന്ന് പാക്കിസ്ഥാന്‍

 

മുംബൈ ഭീകരാക്രമണ കേസിലെ മുഖ്യ സൂത്രധാരന്‍ ലഖ്വി വീണ്ടും ജയിലില്‍ ആയതു ഇന്ത്യയുടെ സമ്മര്‍ദ്ദം മൂലമെന്ന് പാക്കിസ്ഥാന്‍ .ലഖ്വിയെ മോചിപ്പിക്കണം എന്ന പാക്ക് കോടതി വിധിക്കെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു . പാക് ഹൈക്കമ്മിഷണരേ വിളിച്ചു വരുത്തിയാണ് ഇന്ത്യ അപ്രീതി അറിയിച്ചത് . ലാഖ്‌വിയെ മോചിപ്പിക്കുന്നതിനെതിരെ ഇന്ത്യ ഇന്നലെ

പൊതുസമൂഹത്തിന് ശല്യം ഉണ്ടാക്കുന്നത് തടയുന്നതിനുള്ള നിയമപ്രകാരം പഞ്ചാബ് പ്രവിശ്യയിലെ ആഭ്യന്തര വകുപ്പാണ് ലാഖ്‌വിയെ 30ദിവസം കൂടി ജയിലിൽ പാർപ്പിക്കാനുള്ള ഉത്തരവ്പുറത്തിറക്കിയത്. ഡിസംബറിൽ ഭീകരവിരുദ്ധ കോടതി ലാഖ്‌വിക്ക് ജാമ്യം അനുവദിച്ച ശേഷം ഇത് നാലാം തവണയാണ് അയാൾക്കെതിരെ ഈ നിയമം പ്രയോഗിക്കുന്നത്.

Add a Comment

Your email address will not be published. Required fields are marked *