റേഷന്കാര്ഡ ഫോട്ടോ എടുക്കല്‍ ക്യാമ്പുകള്‍ ഇന്ന് മുതല്‍
ഇടുക്കി ; സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകളുടെ പൂതുക്കലുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിരിക്കുന്ന ഫോട്ടോ എടുക്കല്‍ ക്യാമ്പുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. അതാത് റേഷന്കടകളോട് അനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്ന പ്രത്യേക ക്യാമ്പുകള്‍ രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ചുവരെ നടത്തും. റേഷന്‍കടകളില്‍ നിന്ന് ലഭിച്ചിട്ടുളള അപേക്ഷ ഫോമുകള്‍ വ്യക്തമായി പൂരിപ്പിച്ച് ഓരോ റേഷന്‍ കാര്‍ഡിലെയും മുതിര്‍ന്ന വനിതാംഗം ആധാര്‍കാര്‍ഡ്, മറ്റ് ഏതെങ്കിലും തിരിച്ചറിയല്‍കാര്‍ഡ്,നിലവിലെ റേഷന്‍കാര്‍ഡ് അപേക്ഷാ ഫോമില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള മറ്റ് രേഖകള്‍ സഹിതം ക്യാമ്പില്‍ നേരിട്ടെത്തി ഫോട്ടോ എടുക്കണം. ക്യാമ്പുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ മൈക്ക് അനൗണ്‍സ്മെന്റുകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയിലൂടെ താലൂക്ക് തലത്തില്‍ അറിയിക്കും. പീരുമേട് താലൂക്കില്‍19ന് നാരകംപുഴ, കമ്യൂണിറ്റിഹാള്‍ വെബ്ലി, റേഷന്‍കട മുക്കുടം എന്നിവടങ്ങളിലും, 20ന് സെന്റ് ജോസഫ് പാരീഷ്ഹാള്‍ മേലോരം, റേഷന്‍കട മതമ്പ, റേഷന്‍കട കടമാന്‍കുളം, സെന്റ് മേരീസ് ഹൈസ്കൂള്‍ തെക്കേമല,വായനശാല പാലൂര്‍ക്കാവ് എന്നിവിടങ്ങളിലും 21 ന് കൈരളി ഓഡിറ്റോറിയം മുപ്പത്തിയഞ്ചാം മൈല്‍, റേഷന്‍കട നാല്പതാം മൈല്‍, റേഷന്‍ കട ചുഴിപ്പ് എന്നിവിടങ്ങളിലും നടക്കും.
ഉടുമ്പന്‍ചോല താലൂക്കില്‍ 19ന് മിനി സിവില്‍ സ്റ്റേഷന് നെടുംങ്കണ്ടം,സര്‍വ്വീസ് സഹകരണ ബാങ്കിന് സമീപമുളള കെട്ടിടം തിരുവല്ലാംപടി,പഞ്ചായത്ത് ഹാള്‍ കല്ലാര്‍, പഞ്ചായത്ത് കമ്യൂണിറ്റിഹാള്‍ ചാറല്‍മേട് എന്നിവിടങ്ങളിലും 20ന് പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ നെടുംങ്കണ്ടം,നരസിംഹ വിലാസം ബില്‍ഡിംഗ് പാറത്തോട്, ഫ്രണ്ട്സ് ക്ലബ് മഞ്ഞപ്പാറ,ബ്ലോക്ക് പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍, തൂവല്‍, പബ്ലിക് ലൈബ്രറി മാവടി എന്നിവിടങ്ങളിലും 21 ന് സെന്റ് ജോര്‍ജ് എല്‍.പി.സ്കൂള്‍ ഉടുമ്പന്‍ചോല,ഐസക് ജോസ് വക കെട്ടിടം കല്ലുപാലം, എസ്.എന്‍.ഡി.പി ഹാള്‍ ആനക്കല്ല്,പഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍ ശാന്തന്‍പാറ എന്നിവിടങ്ങളിലും നടക്കും.
തൊടുപുഴ താലൂക്കില്‍ 19ന് മങ്ങാട്ട് കവല സി.എസ്.ഐ പള്ളിവക ഹാള്‍,ഒളമറ്റം കമ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളിലും 20ന് സെന്റ് സെബാസ്റ്റിയന്‍സ് പാരീഷ് ഹാള്‍ തൊടുപുഴയിലും 21 ന് കോലാനി ക്കൂവക്കാട്ടില് ബില്‍ഡിംഗ്, ഗേള്‍സ് ഹൈസ്കൂള്‍ തൊടുപുഴ, കീരിയോട് സൊസൈറ്റി എന്നിവിടങ്ങളിലും നടക്കും.