റെയില്‍വേ യാത്രാ നിരക്ക് കൂട്ടില്ല

റെയില്‍വേ യാത്രാനിരക്ക്‌ കൂട്ടില്ലെന്ന്‌ മന്ത്രി സുരേഷ്‌ പ്രഭൂ ബജറ്റ്‌ അവതരണത്തിനിടെ വ്യക്തമാക്കി. ഡീസല്‍ വില വന്‍തോതില്‍ കുറഞ്ഞ സാഹചര്യത്തില്‍ നിരക്ക്‌ നേരിയ തോതില്‍ കുറച്ചേക്കുമെന്ന്‌ നേരത്തെ റിപ്പോര്‍ട്ടുകളുണ്‌ടായിരുന്നു. കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ നിരക്ക്‌ 14ശതമാനം വര്‍ധിപ്പിച്ചിരുന്നു. 
ബജറ്റിന്‌ പിന്നാലെ അഞ്ച്‌ വര്‍ഷത്തെ കര്‍മ്മ പദ്ധതി തയാറാക്കുമെന്നും മന്ത്രി വ്യക്തമാക്കി. അഞ്ച്‌ വര്‍ഷംകൊണ്‌ട്‌ നാല്‌ ലക്ഷ്യങ്ങളാണ്‌ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്‌. സുരക്ഷ,സുഖയാത്രനവീകരണം,സാമ്പത്തിക സ്വയംപര്യാപ്‌തത എന്നിവയാണ്‌ സര്‍ക്കാരിന്റെ ലക്ഷ്യങ്ങള്‍.പൊതു-സ്വകാര്യ മേഖലകളുമായി യോജിച്ചു പദ്ധതികള്‍ നടപ്പാക്കും .പുതിയ ട്രെയിനുകള്‍, പുതിയ പാതകള്‍ എന്നിവ ബജറ്റില്‍ പ്രഖ്യാപിച്ചില്ല.

വികസന പദ്ധതികൾക്ക് സംസ്ഥാനങ്ങളുടെ സഹകരണം തേടും എന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു . യാത്രക്കാർക്ക് സുരക്ഷാ സംബന്ധമായ പരാതികൾ രേഖപ്പെടുത്താൻ ടോൾ ഫ്രീ നമ്പർ – 132. യാത്രക്കാർക്ക് പരാതി രേഖപ്പെടുത്താൻ ടോൾ ഫ്രീ നമ്പർ – 138. സ്വഛ് ഭാരത് പദ്ധതിക്ക് മുൻഗണന നൽകും, ശുചിത്വ സ്റ്റേഷനുകൾ ഉറപ്പാക്കും. റയിൽപാളങ്ങളുടെ വ്യാപനം 14ശതമാനം വർധനയോടെ 1,36,000 കിലോമീറ്ററാക്കും. അഞ്ചു വർഷത്തിനകം റയിൽവേയിൽ 8.5 ലക്ഷം കോടി നിക്ഷേപം നടപ്പാക്കും. പദ്ധതികൾക്ക് വിദേശസഹകരണം തേടും. നിലവിലെ ലൈനുകളുടെ ശേഷി വർധിപ്പിക്കും,ആധുനീകരണത്തിനും സുരക്ഷയ്ക്കും മുൻഗണന നൽകും. ട്രെയിനുകൾ സമയക്രമം പാലിക്കുന്നുവെന്നത് ഉറപ്പാക്കും. യാത്രക്കാർക്ക് മികച്ച സേവനം ഉറപ്പാക്കും.

ജനശതാബ്ദി ട്രെയിനുകളുടെ വേഗം കൂട്ടും.സര്‍വ്വകലാശാലകളില്‍ റെയില്‍വേ ഗവേഷണത്തിന് സൌകര്യം .182 നമ്പരില്‍ വിളിച്ചു സ്ത്രീ സുരക്ഷാ പ്രശ്നങ്ങള്‍ അറിയിക്കാം.138 നമ്പറില്‍ വിളിച്ചു യാത്രക്കാര്‍ക്ക് പാരാതികള്‍ അറിയിക്കാം .റിസര്‍വേഷന്‍ ഇല്ലാത്തവര്‍ക്ക് അഞ്ചു മിനിട്ടിനകം ടിക്കറ്റെടുക്കാന്‍ സംവിധാനം .24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ്ലൈന്‍ നമ്പര്‍.പദ്ധതികള്‍ക്ക് റെയില്‍വേ മന്ത്രാലയത്തിന്റെ അനുമതി വേണമെന്ന നിബന്ധന ഒഴിവാക്കും .ലോവര്‍ ബര്‍ത്ത് മുതിര്‍ന്ന പൌരന്മാര്‍ക്കും, ഗര്‍ഭിണികള്‍ക്കും .5 വര്‍ഷം കൊണ്ട് ആളില്ലാ ലെവല്‍ ക്രോസ്സുകള്‍ ഒഴിവാക്കും.10 പ്രധാന സ്റ്റെഷനുകളില്‍ ഉപഗ്രഹസ്റ്റെഷനുകള്‍ .ട്രെയിനുകളില്‍ ബയോടോയ്‌ലെറ്റ് .

നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ റെയില്‍വേ ബജറ്റിനു മുന്നോടിയായി റെയില്‍വേയുടെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം റെയില്‍വേ മന്ത്രി സുരേഷ് പ്രഭു സഭയുടെ മേശപ്പുറത്തു വച്ചു. റെയിൽവേ കഴിഞ്ഞ ചില പതിറ്റാണ്ടുകളായി വേഗത്തിൽ വികസിച്ചിട്ടില്ലെന്ന് റയിൽവേ മന്ത്രി പറഞ്ഞു. വേണ്ടത്ര നിക്ഷേപം റയിൽവേയിൽ ഉണ്ടായില്ല. ഗേജ്കൺവേർഷനും, പാത ഇരട്ടിപ്പിക്കലും ,വൈദ്യുതികരണത്തിനും കൂടുതൽ നിക്ഷേപം നടത്തും. റയിൽവേയ്ക്ക് നാലു ലക്ഷ്യങ്ങളാണുള്ളത്: റയിൽവേ ഉപയോഗിക്കുന്നവരുടെ പ്രതീക്ഷകൾക്കൊത്തുയരുക, സുരക്ഷിത യാത്ര ഉറപ്പാക്കുക, അടിസ്ഥാന സൗകര്യ വികസനം വർധിപ്പിക്കുക, റയിൽവേയെ സാമ്പത്തിക സുരക്ഷയിലേക്ക് നയിക്കുക എന്നിവയാണവ.

പാതയിരട്ടിപ്പിക്കല്‍, ട്രാക്കുകള്‍ കൂട്ടുന്നതിനും 96,182 കോടി രൂപ .5 വര്‍ഷം കൊണ്ട് 8.5 ലക്ഷം കോടിയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നു .നവീകരണം വിലയിരുത്താന്‍ നിരീക്ഷണ സമിതികള്‍ .എഞ്ചിനില്ലാത്ത അതിവേഗ ട്രെയിനുകള്‍ .സ്റ്റേഷന്‍ നവീകരണത്തിനു തുറന്ന ടെണ്ടര്‍ .120 ദിവസം മുന്‍പ് ടിക്കറ്റെടുക്കാന്‍ സൗകര്യം .പ്രധാന ട്രെയിനുകളില്‍ ജനറല്‍ കോച്ചുകള്‍ കൂട്ടും.സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ചും ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചും ടിക്കറ്റ് എടുക്കാം.വിവിധ ഭാഷകളില്‍ ഇ ടിക്കറ്റിംഗ് സംവിധാനം

Add a Comment

Your email address will not be published. Required fields are marked *