റീപ്പോ നിരക്കു കുറച്ചു, ഓഹരി വിപണി നേട്ടത്തില്‍

മുംബൈ:  റിസര്‍വ്‌ ബാങ്ക്‌റീപ്പോ നിരക്കുകളില്‍  അപ്രതീക്ഷിത മായി കുറവ് വരുത്തി  . വായ്‌പ നിരക്ക്‌ 0. 25ശതമാനമാണ്‌ കുറച്ചത്‌. ഇതോടെ നിരക്ക്‌7.5 ശതമാനമായി കുറഞ്ഞു. കഴിഞ്ഞ രണ്ടു മാസത്തിനിടെയുള്ള രണ്ടാമത്തെതവണയാണ് നിരക്കു കുറക്കുന്നത് . ജനുവരി ആദ്യം കാല്‍ ശതമാനത്തിന്റെ കുറവ്‌ വരുത്തിയിരുന്നു.
വായ്‌പ നിരക്കില്‍ കുറവ്‌ വന്നിരിക്കുന്നതിനാല്‍ ഭവന, വാഹന വായ്‌പ നിരക്കും കുറഞ്ഞേക്കും. അതേസമയം, കരുതല്‍ ധനാനുപാതത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ഇത്‌ നാലു ശതമാനമായി തുടരും.
റീപ്പോ നിരക്കു കുറച്ചത്‌ വിപണികളില്‍ നേട്ടത്തിനിടയാക്കി. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ സെന്‍സെക്‌സ്‌30,000 പോയിന്റ്‌ ഭേദിച്ചു. നിഫ്‌റ്റി 9,000പോയിന്റിനു മുകളിലാണ്‌ വ്യാപാരം നടത്തുന്നത്‌. ബജറ്റ്‌ പ്രഖ്യാപനത്തിനു ശേഷം ഉയര്‍ന്ന നിലയിലാണ്‌ ഓഹരി വിപണി വ്യാപാരം നടത്തുന്നത്‌.

 

Add a Comment

Your email address will not be published. Required fields are marked *