റിസര്‍വ്‌ ബാങ്ക്‌ റിപ്പോ നിരക്ക്‌ കുറച്ചു

മുംബൈ: റിസര്‍വ്‌ ബാങ്ക്‌ റിപ്പോ നിരക്ക്‌ കാല്‍ ശതമാനം കുറച്ചു. ഒന്നര വര്‍ഷത്തിന്‌ ശേഷമാണ്‌ റിസര്‍വ്‌ ബാങ്ക്‌ പലിശ നിരക്കില്‍ കുറവ്‌ വരുത്തുന്നത്‌. ഇത്‌ ബാങ്ക്‌ പലിശ കുറയുന്നതിന്‌ വഴിതെളിക്കും. റിപ്പോ നിരക്ക്‌ 8 നിന്ന്‌ 7.75 ശതമാനമായാണ്‌ കുറഞ്ഞത്‌. ഇതോടെ ബാങ്കുകള്‍ ഭവന, വാഹന വായ്‌പകളില്‍ കുറവു വരുത്തും. ഇത്‌ ഇന്ത്യന്‍ സമ്പദ്‌ വ്യവസ്ഥയ്‌ക്ക്‌ തന്നെ ഗുണകരമാകും. പലിശ നിരക്ക്‌ കുറച്ചതോടെ ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്‌ തുടങ്ങി. സെന്‍സെക്‌സ്‌ 800 പോയിന്റ്‌ ആണ്‌ ഉയര്‍ന്നത്‌. 2016ഓടെ നാണ്യപ്പെരുപ്പനിരക്ക്‌ ആറ്‌ ശതമാനത്തില്‍ താഴെയാകും. ക്രൂഡ്‌ ഓയില്‍ വില ഈ വര്‍ഷം കുറഞ്ഞു തന്നെയിരിക്കുമെന്നാണ്‌ പ്രതീക്ഷ.

 

Add a Comment

Your email address will not be published. Required fields are marked *