റിയർ അഡ്മിറൽ സുരേഷ് കുമാർ ഗ്രിവൽ ചുമതലയേറ്റു

കൊച്ചി: ദക്ഷിണ നാവികാസ്ഥാനത്ത് ഫ്ലാഗ് ഓഫീസർ സീ ട്രെയിനിംഗ് ആയി റിയർ അഡ്മിറൽ സുരേഷ് കുമാർ ഗ്രിവൽ ചുമതലയേറ്റു. 1984 ജൂലൈയിലാണ് ഗ്രിവൽ നാവിക സേനയിൽ ചേർന്നത്. ഹോസ്ദുർഗ്, മഗർ, ഉദയഗിരി, ഗോദാവരി, ഗംഗ തുടങ്ങിയ ഇന്ത്യൻ നാവിക സേനാ കപ്പലുകളിൽ നാവിഗേഷൻ ഓഫീസറായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ നാവിക കപ്പലുകളായ വിഭൂതി, തൽവാർ എന്നിവയുടെ കമാണ്ടിംഗ് ഓഫീസറായും ഐ എൻ എസ് ത്രിശൂലിന്റെ എക്സിക്യുട്ടീവ്‌ ഓഫീസറായും ഗ്രിവൽ പ്രവർത്തിച്ചിട്ടുണ്ട്. മോസ്കോയിലെ ഇന്ത്യൻ എംബസ്സിയിൽ നേവി അറ്റാഷെ പദവി വഹിച്ചിരുന്ന സുരേഷ് കുമാർ ഗ്രിവൽ വിശാഖപട്ടണത്തെ പൂർവ നാവിക കമാണ്ടിൽ ഓപ്പറേഷൻസ് ചുമതലയുള്ള ചീഫ് സ്റ്റാഫ് ഓഫീസർ ആയി പ്രവർത്തിക്കവെയാണ് പുതിയ സ്ഥാനലബ്ധി.

ഇന്ത്യൻ നാവിക സേനയുടെയും തീര സംരക്ഷണ സേനയുടെയും എല്ലാ കപ്പലുകൾക്കും ആയുധ പരിശീലനം, അഗ്നിശമനം, അടിയന്തിര രക്ഷാ പ്രവർത്തനം, തുടങ്ങി എല്ലാതരത്തിലുമുള്ള പരിശീലനം നൽകാനുള്ള ചുമതല സീ ട്രെയിനിംഗ് ഫ്ലാഗ് ഓഫീസർക്കാണ്.

Add a Comment

Your email address will not be published. Required fields are marked *